
ന്യൂഡൽഹി : വോട്ടർ പട്ടിക തീവ്ര പുനഃപരിശോധന (എസ്. ഐ. ആർ.) വിഷയത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ഫെബ്രുവരി 10-നകം മറുപടി നൽകാൻ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിച്ചു. പേരുകളിലെ അക്ഷര പ്പിശകിന്റെ പേരിൽ വോട്ടർമാരെ പുറത്താക്കരുത് എന്നും കോടതി നിർദ്ദേശിച്ചു.
പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന എസ്. ഐ. ആർ. നടപടി സംസ്ഥാനത്തെ വോട്ടർമാരെ ലക്ഷ്യം വെച്ചുള്ളതാണ്. അസം ഉൾപ്പെടെയുള്ള മറ്റ് അയൽ സംസ്ഥാനങ്ങളിൽ ഇല്ലാത്ത എന്ത് പ്രത്യേകതയാണ് ബംഗാളിനുള്ളത് എന്നും മമതാ ബാനർജി ചോദിച്ചു.
ബുധനാഴ്ച നേരിട്ട് ഹാജരായാണ് മമത തന്റെ വാദങ്ങൾ സുപ്രീം കോടതിയിൽ നിരത്തിയത്. 58 ലക്ഷത്തോളം പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തു. വോട്ടർമാരുടെ അപ്പീൽ പരിഗണിക്കാതെയാണ് ഈ നടപടി.
എസ്. ഐ. ആർ. നടപടികളുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കുന്നതിനായി ആറു തവണ കമ്മീഷന് കത്തയച്ചിട്ടും മറുപടി ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടികൾ മൂല മുള്ള കടുത്ത മാനസിക സമ്മർദ്ദം കാരണം ഉദ്യോഗസ്ഥർ അടക്കം 150-ഓളം പേർ മരണപ്പെട്ടു. ബി. ജെ. പി. ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള മൈക്രോ ഒബ്‌സർവർമാരെ ഉപയോഗിച്ചാണ് പേരുകൾ നീക്കം ചെയ്യുന്നത് എന്നും മമത ആരോപിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുൽ പഞ്ചോളി എന്നിവർ അടങ്ങിയ ബെഞ്ചാണ് മമതയുടെ ഹർജി പരിഗണിച്ചത്. വോട്ടർ പട്ടിക പുതുക്കുന്നതിന് എതിരെ സമർപ്പിക്കപ്പെട്ട വിവിധ ഹർജികളിൽ വാദം കേൾക്കുമ്പോഴാണ് മമത നേരിട്ട് നിലപാട് അറിയിച്ചത്.
മതിയായ ഉദ്യോഗസ്ഥരെ സംസ്ഥാന സർക്കാർ വിട്ടു നൽകിയാൽ നിലവിലെ മൈക്രോ ഒബ്‌സർവർമാരെ മാറ്റാം എന്നും കോടതി വ്യക്തമാക്കി. ഫെബ്രുവരി 9 തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും.
- വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം നടന്നു
- ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ക്കു പകരം ബാലറ്റ് പേപ്പറുകള്‍ വേണം
- വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ
- പൗരത്വ നിയമ ഭേദഗതി : കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
- എൻ. ആർ. സി. : പൗരന്മാരുടെ ഡാറ്റാ ബേസ് തയ്യാറാക്കുന്നു
- എസ്. ഐ. ആര്‍. : സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: election-commission-of-india, special-intensive-revision-, അന്താരാഷ്ട്രം, അഴിമതി, ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കോടതി, തിരഞ്ഞെടുപ്പ്, നിയമം, പ്രതിഷേധം, ബംഗാള്‍, മനുഷ്യാവകാശം, വിവാദം, സാങ്കേതികം, സുപ്രീംകോടതി, സ്ത്രീ




























