ന്യൂഡല്‍ഹി : അവിവാഹിതർ അടക്കം എല്ലാ സ്ത്രീ കള്‍ക്കും ഗർഭച്ഛിദ്രത്തിന് അവകാശം ഉണ്ട് എന്ന് സുപ്രീം കോടതി. സുരക്ഷിതവും നിയമ പരവുമായ ഗർഭ ച്ഛിദ്രത്തിന് വൈവാഹിക നില പരിഗണിക്കേണ്ടാ എന്നും ജസ്റ്റിസ് ഡി. വൈ. ചന്ദ്ര ചൂഢ് അദ്ധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ഉത്തരവ് ഇറക്കി. നേരത്തെ, വിവാഹിതരായ സ്ത്രീകള്‍ക്ക് മാത്രം ആയിരുന്നു ഗര്‍ഭ ച്ഛിദ്രത്തിന് അവകാശം ഉണ്ടായിരുന്നത്.
സ്വന്തം നിലക്ക് ഗർഭ ച്ഛിദ്രം ചെയ്യുവാന്‍ സ്ത്രീകള്‍ക്ക് തീരുമാനിക്കാം. ഭര്‍ത്താവ് അടക്കം ആര്‍ക്കും അതില്‍ ഇടപെടാന്‍ അവകാശമില്ല. സുരക്ഷിതമായ ഗർഭ ച്ഛിദ്രം എല്ലാ സ്ത്രീകളുടെയും ഭരണ ഘടനാ പരമായ അവകാശത്തിന്‍റെ പരിധിയിൽ വരുന്നതാണ്. സ്വന്തം ശരീരത്തിനു മേലുള്ള പരമാധികാരം സ്ത്രീക്കു മാത്രം എന്നും കോടതി ചൂണ്ടിക്കാട്ടി.
മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്‌നൻസി ആക്ട് (എം. ടി. പി.) പ്രകാരം വിലയിരുത്തുമ്പോൾ ഭാര്യയുടെ സമ്മതം ഇല്ലാതെ നടത്തുന്ന ലൈംഗിക വേഴ്ചയും ബലാത്സംഗം തന്നെയാണ്. ഭര്‍ത്താവിന്‍റെ ലൈംഗിക പീഡനത്തെ (ഭര്‍തൃ ബലാത്സംഗം) തുടര്‍ന്ന് ഗര്‍ഭിണി യാവുന്ന സ്ത്രീക്കും പുതിയ നിയമ ഭേദഗതി അനുസരിച്ച് ഗര്‍ഭച്ഛിദ്രത്തിന് അവകാശം ഉണ്ട്.
നിർബ്ബന്ധ പൂർവ്വമുള്ള ഭര്‍ത്താവിന്‍റെ ലൈംഗിക ബന്ധത്തെ എതിര്‍ക്കുവാന്‍ പാടില്ല എന്നും അത്തര ത്തില്‍ ഉള്ള എതിര്‍പ്പുകള്‍ ഉണ്ടായാല്‍ അത് കുടംബ ബന്ധത്തെ തകര്‍ക്കും എന്നും വിവിധ കീഴ് കോടതി കള്‍ നേരത്തെ വിധിച്ചിരുന്നു. ഇത്തരം വിധി പ്രസ്താവനകള്‍ കൂടിയാണ് സുപ്രീം കോടതി റദ്ദ് ചെയ്തിരിക്കുന്നത്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, കോടതി, നിയമം, മനുഷ്യാവകാശം, വിവാദം, സാങ്കേതികം, സുപ്രീംകോടതി, സ്ത്രീ, സ്ത്രീ വിമോചനം