ന്യൂഡല്‍ഹി : മുസ്ലീം പള്ളി കളില്‍ സ്ത്രീ കള്‍ക്ക് പ്രവേ ശനം അനു വദിക്കണം എന്നുള്ള റിട്ട് ഹര്‍ജി യില്‍ കേന്ദ്ര സര്‍ ക്കാരിനും വഖഫ് ബോര്‍ഡിനും മുസ്ലീം വ്യക്തി നിയമ ബോര്‍ഡി നും ദേശീയ വനിതാ കമ്മീഷനും സുപ്രീം കോടതി നോട്ടീസ് അയച്ചു. ശബരി മല യിൽ സ്ത്രീ കൾക്ക് പ്രവേശനം അനു വദിച്ച വിധി യാണ് ഈ ഹർജി പരി ഗണി ക്കു ന്നതിന് കാരണം.
മുസ്ലീം പള്ളി കളിൽ സ്ത്രീ കൾക്ക് നിയന്ത്രണ മില്ലാതെ പ്രവേശനം അനു വദി ക്കണം എന്ന ഹര്‍ജി യു മായി, പൂണെയിലെ മുഹ മ്മദീയ ജുമാ മസ്ജി ദില്‍ പ്രവേ ശനം നിഷേധിച്ചു എന്ന് കാണിച്ചു കൊണ്ട് മഹാ രാഷ്ട്ര യിലെ ദമ്പതി മാരാണ് കോടതിയെ സമീപി ച്ചത്.
പള്ളിയിൽ ആരാധനക്കു വേണ്ടി കയറാന്‍ ശ്രമിച്ച പ്പോൾ അവരെ തടഞ്ഞു എന്നും പൊലീ സിൽ പരാതി പ്പെട്ടിട്ടും സംരക്ഷ ണവും ആരാ ധനക്കു ആവശ്യ മായ സൗകര്യ വും നൽകി യില്ല എന്നും ദമ്പതി കൾ ഹര്‍ജി യിൽ പറയുന്നു. പള്ളി കളിൽ സ്ത്രീ കൾക്ക് പ്രവേശന വിലക്കുള്ളത് മൗലിക അവ കാശ ലംഘ നവും ഭരണ ഘടനാ വിരുദ്ധവുമാണ് എന്നും ഹര്‍ജിയില്‍ ചൂണ്ടി ക്കാണി ച്ചിട്ടുണ്ട്.
ശബരിമല വിധി നില നില്‍ക്കുന്നതു കൊണ്ടു മാത്ര മാണ് ഈ ഹര്‍ജി പരി ഗണി ക്കുന്നത് എന്ന് ജസ്റ്റിസ് എസ്. എ. ബോബ്ഡെ വ്യക്തമാക്കി.
തുല്യതാ അവ കാശം ഈ വിഷയ ത്തില്‍ ഉണ്ടോ എന്ന് പരി ശോധി ക്കണം എന്നും സർക്കാർ ഇതര സംവിധാന ത്തിൽ തുല്ല്യത അവ കാശ പ്പെടാൻ സാധി ക്കുമോ എന്നും കോടതി ചോദിച്ചു.
- മുത്തലാഖ് ഭരണ ഘടനാ വിരുദ്ധം : സുപ്രീം കോടതി
- ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭ യുടെ അംഗീകാരം
- കുമ്പസാരം നിര്‍ത്തലാക്കണം : ദേശീയ വനിതാ കമ്മീഷന്‍
- ശബരിമലയിൽ സ്ത്രീകള്‍ക്കും പ്രവേശിക്കാം : സുപ്രീം കോടതി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, പ്രതിഷേധം, മനുഷ്യാവകാശം, വിവാദം, സാങ്കേതികം, സുപ്രീംകോടതി, സ്ത്രീ, സ്ത്രീ വിമോചനം