ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു

March 26th, 2026

petrol-diesel-price-hiked-ePathram-
ന്യൂഡൽഹി : ഇന്ത്യയിലെ ഇന്ധന വില്പനക്കാരായ നയാര എനർജി എന്ന സ്വകാര്യ കമ്പനി പെട്രോളിനും ഡീസലിനും വില കുത്തനെ വർദ്ധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 5 രൂപയും ഡീസൽ ലിറ്ററിന് 3 രൂപയും കൂട്ടി. ഗൾഫിലെ യുദ്ധ സാഹചര്യത്തിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടായ വർദ്ധനവ് ആണ് ഇതിനു കാരണം എന്ന് കമ്പനി അറിയിച്ചു. പുതുക്കിയ നിരക്ക് (ലിറ്ററിന്) : പെട്രോൾ 111.08 രൂപ. ഡീസൽ 97.84 രൂപ.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം

March 3rd, 2026

lpg-gas-cylinder-epathram
ന്യൂഡൽഹി : ഗൾഫിലെ യുദ്ധ സാഹചര്യത്തിൽ ഇന്ത്യയിൽ പാചക വാതക വിതരണത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി കേന്ദ്രം.

പശ്ചിമേഷ്യയിൽ സംഘർഷം കടുത്തതോടെ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ നീക്കം നിലച്ചു. ഇതോടെ ആഗോള വിപണിയിൽ എണ്ണ വില കുതിച്ചുയരുകയാണ്. കിഴക്ക്-പടിഞ്ഞാറൻ മേഖല യിലേക്കുള്ള ക്രൂഡ് ഓയിൽ നീക്കത്തിൽ 86 % ഇടിവുണ്ടായി എന്നാണു റിപ്പോർട്ട്.

ഇത് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇന്ധന ക്ഷാമം, വിലക്കയറ്റം എന്നിവയിലേക്ക് നയിക്കും. മാത്രമല്ല ഖത്തറിൽ നിന്നുള്ള എൽ. എൻ. ജി. (LNG) വിതരണം നിലച്ചതും ഇന്ത്യയിലെ പാചക വാതക (LPG), പ്രകൃതി വാതക വിപണികളിൽ വലിയ രീതിയിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്ന് വിദഗ്ധർ മുൻകൂട്ടി പ്രവചിച്ചിരുന്നു.

ഇന്ത്യക്ക് ആവശ്യമായ എൽ. പി. ജി. യുടെ 80-85 ശത മാനവും ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് വരുന്നത്. ഇതിൽ ഭൂരി ഭാഗവും ഹോർമുസ് കടലിടുക്ക് (Strait of Hormuz) വഴിയാണ് എത്തുന്നത്. ഗൾഫിലെ പ്രതിസന്ധി നീണ്ടു പോയാൽ ഇന്ത്യയിൽ പാചക വാതക വിതരണത്തിൽ തടസ്സം നേരിടുകയും സബ്‌സിഡി ഇല്ലാത്ത സിലിണ്ടറുകളുടെ വില വർദ്ധിക്കുവാനും ഇടയാക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം

February 3rd, 2026

narendra-modi-namaste-trump-india-visit-2020-ePathram
ന്യൂഡൽഹി : ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാര്‍ അംഗീകരിച്ചു എന്ന് സ്ഥിരീകരിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോഡി. യു. എസ്. പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ യാണ് പ്രധാന മന്ത്രിയുടെ സ്ഥിരീകരണം.

മാസങ്ങളായി തുടരുന്ന അനിശ്ചിതത്വത്തിനും വ്യാപാര മേഖലയിലെ സമ്മർദ്ദത്തിനും ശേഷം 2026 ഫെബ്രുവരി 2 തിങ്കളാഴ്ച രാത്രി യു. എസ്. പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും പ്രധാന മന്ത്രി നരേന്ദ്ര മോഡിയും തമ്മിൽ നടന്ന ടെലി ഫോൺ സംഭാഷണത്തെ തുടർന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.

അമേരിക്ക താരിഫ് കുറക്കും എന്ന അറിഞ്ഞതിൽ സന്തോഷം. ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ പേരില്‍ ട്രംപിന് നന്ദി പറയുന്നു. ലോകത്തിലെ രണ്ട് വലിയ സമ്പദ് വ്യവസ്ഥകള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നത് ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് ഗുണം ചെയ്യും എന്നും നരേന്ദ്ര മോഡി പറഞ്ഞു.

2025 ആഗസ്റ്റിൽ ഇന്ത്യൻ സാധനങ്ങൾക്ക് 50% വരെ ട്രംപ് തീരുവ പ്രഖ്യാപിച്ചതും ഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ തുടരുന്നതിനെ ക്കുറിച്ചുള്ള ആശങ്കകളും ഈ കരാറിലൂടെ മാറ്റി എഴുതപ്പെടും.

ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ 25% ൽ നിന്ന് 18% ആയി കുറയും. റഷ്യൻ എണ്ണ യുടെ മേലുള്ള 25% അധിക പിഴ യു. എസ്. ഒഴിവാക്കും. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് പൂജ്യം തീരുവ ഏർപ്പെടുത്തും. 500 ബില്യൺ ഡോളറിൽ അധികം മൂല്യം ഉള്ള ഊർജ്ജം, സാങ്കേതിക വിദ്യ, കാർഷികം, കൽക്കരി അടക്കം നിരവധി യു. എസ്. ഉത്പന്നങ്ങൾ ഇന്ത്യ വാങ്ങും.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ

January 27th, 2026

five-day-work-in-a-week-bank-employees-ufbu-go-on-nation-wide-strike-ePathram

ന്യൂഡൽഹി : പ്രവൃത്തി ദിവസങ്ങൾ ആഴ്ചയിൽ അഞ്ചു ദിവസമായി നിജപ്പെടുത്തണം എന്ന ആവശ്യവുമായി ജനുവരി 27 ചൊവ്വാഴ്ച നടക്കുന്ന ബാങ്ക് ജീവനക്കാരുടെ അഖിലേന്ത്യാ പണി മുടക്കിൽ പൊതു മേഖലാ ബാങ്കു കളുടെ പ്രവർത്തനം തടസ്സപ്പെടും.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് എന്നിവയുടെ പ്രവർത്തനങ്ങളെ പണി മുടക്ക് ബാധിക്കും. ഒമ്പത് യൂണിയനുകളുടെ കൂട്ടായ്മ UFBU (യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ്) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

ലേബർ കമീഷണറുമായി ജനുവരി 23 ന് നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. 2026 ജനുവരി 24 മുതൽ 26 വരെയുള്ള (നാലാം ശനി, ഞായർ, റിപ്പബ്ലിക് ദിനം) അവധികൾക്ക് തുടർച്ചയായി നടത്തുന്ന ചൊവ്വാഴ്ചയിലെ പണിമുടക്ക് ബാങ്കിംഗ് സേവനങ്ങളെ കാര്യമായി ബാധിക്കും.

ജീവനക്കാരുടെ ദീർഘകാല ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ ഉണ്ടായ കാല താമസമാണ് പണി മുടക്കിലേക്ക് എത്തിച്ചത് എന്നാണു റിപ്പോർട്ടുകൾ. Image Credit : P T I 

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു

August 7th, 2025

logo-india-post-ePathram
ന്യൂഡൽഹി : 2025 സെപ്റ്റംബർ ഒന്ന് മുതൽ രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം ഇന്ത്യന്‍ തപാല്‍ വകുപ്പ് നിര്‍ത്തലാക്കും. രാജ്യത്തെ രജിസ്റ്റേര്‍ഡ് പോസ്റ്റ് സേവനങ്ങളെ സ്പീഡ് പോസ്റ്റുമായി ലയിപ്പിക്കും. തപാല്‍ സേവനങ്ങളുടെ നവീകരണത്തിന്റെ ഭാഗമായിട്ടാണ് രജിസ്റ്റേര്‍ഡ് പോസ്റ്റല്‍ സേവനങ്ങളെ സ്പീഡ് പോസ്റ്റുമായി ലയിപ്പിക്കുന്നത്.

വിശ്വാസ്യത, താങ്ങാനാവുന്ന നിരക്ക്, നിയമ സാധുത എന്നിവയാലാണ് ഇന്ത്യന്‍ തപാല്‍ വകുപ്പിന്റെ രജിസ്റ്റേർഡ് പോസ്റ്റ് ജന പ്രീതി നേടിയിരുന്നത്.

ജോലി സംബന്ധമായ അപ്പോയ്‌ മെന്റ് ലെറ്ററുകള്‍, നിയമ നടപടികളുടെ നോട്ടീസുകൾ, സര്‍ക്കാര്‍ തല ഔദ്യോഗിക കത്തിടപാടുകള്‍ തുടങ്ങിയ സുപ്രധാന രേഖകള്‍ കൈമാറാന്‍ കാലങ്ങളായി നിലവിലുള്ള സംവിധാനമാണ് രജിസ്റ്റേഡ് പോസ്റ്റല്‍.

സ്പീഡ് പോസ്റ്റ് സംവിധാനത്തിന് 20 മുതല്‍ 25 ശതമാനം വരെ ചെലവ് കൂടുതലാണ്. നിലവില്‍ രജിസ്റ്റേഡ് പോസ്റ്റിന് 25.96 രൂപയും തുടര്‍ന്നുള്ള ഓരോ 20 ഗ്രാമിനും അഞ്ചു രൂപയും ആണ് നിരക്ക്. അതേ സമയം 50 ഗ്രാം വരെയുള്ള പാഴ്‌സലുകള്‍ക്ക് സ്പീഡ് പോസ്റ്റ് 41 രൂപയാണ് ഈടാക്കി വരുന്നത്.

ഈ വില വർദ്ധന ഇന്ത്യയിലെ ഗ്രാമീണ മേഖലയിൽ തപാൽ സേവനങ്ങളെ ആശ്രയിക്കുന്ന ചെറു കിട വ്യാപാരികൾ, കർഷകർ എന്നിവരെ ബാധിച്ചേക്കും. ബാങ്കുകൾ, യൂണിവേഴ്‌സിറ്റികൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ രജിസ്റ്റേർഡ് പോസ്റ്റുകളെ കൂടുതൽ ആശ്രയിക്കുന്നത്.

സ്പീഡ് പോസ്റ്റിന് കീഴിൽ സേവനങ്ങൾ ഏകീകരിച്ച് ട്രാക്കിംഗ് കൃത്യത, വേഗത, പ്രവർത്തന ക്ഷമത എന്നിവ മെച്ചപ്പെടുത്താനാണ് തപാൽ വകുപ്പ് ലക്ഷ്യം വെക്കുന്നത്.

2025 സെപ്റ്റംബര്‍ ഒന്നിനകം പരിവര്‍ത്തനം പൂര്‍ത്തി യാക്കാന്‍ എല്ലാ വകുപ്പുകള്‍ക്കും കോടതികള്‍ക്കും വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ക്കും മറ്റ് ഉപയോക്താ ക്കള്‍ക്കും തപാല്‍ സെക്രട്ടറിയും ഡയറക്ടര്‍ ജനറലും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

രജിസ്റ്റേർഡ് പോസ്റ്റ് സേവനം തപാൽ വകുപ്പ്  നിർത്തുന്നു എങ്കിലും പോസ്റ്റ് ബോക്സുകളുടെ സേവനം തുടരും.

- pma

വായിക്കുക: , , , , , , , , , , ,

അഭിപ്രായം എഴുതുക »

1 of 311231020»|

« Previous « ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
Next Page » തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക »



  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine