ന്യൂഡല്‍ഹി : സോഷ്യല്‍ മീഡിയ യിലെ ജന പ്രിയ താരം ടിക് ടോക് ഇനി ഇന്ത്യ യില്‍ ഇല്ല. കേന്ദ്ര സർക്കാർ നിർദ്ദേശ പ്രകാരം ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ‘ടിക് ടോക്’ ആപ്പ് പിൻ വലിച്ചു
ടിക് ടോക് നീക്കം ചെയ്യണം എന്ന് മാതൃ കമ്പനി യായ ബൈറ്റ് ഡാന്‍സിനോട് മദ്രാസ് ഹൈക്കോടതി ആവശ്യ പ്പെട്ടി രുന്നു. കോടതി നിർദ്ദേശം ചൂണ്ടി ക്കാണി ച്ചു കൊണ്ട് കേന്ദ്ര ഐ. ടി. മന്ത്രാലയം ഗൂഗിൾ, ആപ്പിള്‍ എന്നീ കമ്പനി കള്‍ക്ക് രേഖാ മൂലം അറിയിപ്പു നല്‍കി യതിനെ തുടര്‍ന്നാണ് ഈ നീക്കം.
വിദ്യാര്‍ത്ഥികളും കൗമാര ക്കാരു മാണ് ടിക് ടോക്കിനെ സജീവ മാക്കു ന്നത്. വീഡിയോ ചിത്രീ കരണം, എഡി റ്റിംഗ്, വീഡിയോ അപ് ലോഡിം ഗ്, ഷെയ റിംഗ് തുട ങ്ങിയവ വളരെ എളുപ്പത്തില്‍ ചെയ്യാവു ന്നതി നാല്‍ ടിക് ടോക് പെട്ടെന്നു തന്നെ സമൂഹ മാധ്യമ ങ്ങളിലെ മുന്‍ നിരക്കാര നായി മാറുക യായി രുന്നു.
എന്നാല്‍ വിനോദ മാധ്യമം എന്നതിലുപരി ഇതിലെ വീഡിയോ കളില്‍ അശ്ലീലം വര്‍ദ്ധിച്ചു വരുന്നു എന്ന താണ് ഏറ്റവും അപകടകരം ആയി മാറി യത്.
സ്വകാര്യത സംബ ന്ധിച്ച വ്യവ സ്ഥകള്‍ സുതാര്യമല്ല. ഒട്ടേറെ ക്രമ സമാധാന പ്രശ്‌ന ങ്ങള്‍ ഇതിലൂടെ ഉണ്ടാ കുന്നുണ്ട് എന്ന് ചൂണ്ടി ക്കാണിച്ചു കൊണ്ടാണ് ടിക് ടോക് നിരോധി ക്കണം എന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവ് ഇറക്കിയത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, ഇന്ത്യ, ഇന്റര്‍നെറ്റ്, കുട്ടികള്‍, കോടതി, തമിഴ്നാട്, സാങ്കേതികം