ഇന്ദിരാ ഗാന്ധിയും പുറത്ത് : കേന്ദ്ര പദ്ധതികളുടെ പേരു മാറ്റി

October 15th, 2026

indira-gandhi-pension-schemes-renamed-as-prime-minsters-name-ePathram
ന്യൂഡൽഹി : മുൻ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധിയുടെ പേരിൽ കേന്ദ്ര സർക്കാർ നൽകി വരുന്ന വിവിധ പെൻഷൻ പദ്ധതികളിൽ നിന്നും ഇന്ദിരാ ഗാന്ധി യെയും ഒഴിവാക്കുന്നു.

ഇന്ദിരാ ഗാന്ധി ദേശീയ വയോജന പെൻഷൻ പദ്ധതി, ഇന്ദിരാ ഗാന്ധി ദേശീയ വിധവാ പെൻഷൻ പദ്ധതി, ഇന്ദിരാ ഗാന്ധി ദേശീയ ഭിന്ന ശേഷി പെൻഷൻ പദ്ധതി എന്നീ മൂന്ന് പെൻഷൻ പദ്ധതികളുടെ പേരുകൾ മാറ്റുവാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.

പുതിയ പേരുകൾ യഥാക്രമം പ്രധാനമന്ത്രി വയോ വൃദ്ധ പെൻഷൻ യോജന, പ്രധാനമന്ത്രി വിധവാ പെൻഷൻ യോജന, പ്രധാന മന്ത്രി ദിവ്യാംഗജൻ പെൻഷൻ യോജന എന്നിങ്ങനെ ആയിരിക്കും.

ദേശീയ സാമൂഹിക സഹായ പദ്ധതി (എൻ. എസ്. എ. പി.) പ്രധാനമന്ത്രി സാമൂഹിക സഹായ യോജന എന്നും ദേശീയ കുടുംബ ക്ഷേമ പദ്ധതി പ്രധാന മന്ത്രി പരിവാർ ലാഭ് യോജന എന്നും മാറ്റി.

പേരു മാറ്റം കൂടാതെ ഭിന്നശേഷി പെൻഷന്റെ മാനദണ്ഡങ്ങളിലും ആനുകൂല്യ തുകയിലും മാറ്റം വരുത്തി. പെൻഷൻ ലഭിക്കുന്നതിനുള്ള കുറഞ്ഞ ഭിന്ന ശേഷി പരിധി 80 ശതമാനത്തിൽ നിന്ന് 40 % ആയി കുറച്ചു.

പ്രായ പരിധി 18 വയസ്സിൽ നിന്ന് ജനനം മുതൽ എന്നാക്കി. ഇതോടെ കൂടുതൽ പേർക്ക് ആനുകൂല്യം ലഭിക്കും എന്നാണു അവകാശപ്പെടുന്നത്.

പുതുക്കിയ വ്യവസ്ഥ പ്രകാരം 79 വയസ്സു വരെയുള്ള ഭിന്നശേഷിക്കാർക്ക് പ്രതിമാസം 375 രൂപയും 80 വയസ്സിൽ കൂടുതലുള്ളവർക്ക് 625 രൂപയും കേന്ദ്ര സഹായം ലഭിക്കും.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

മതം മാറിയാൽ സംവരണം ലഭിക്കില്ല: സുപ്രീം കോടതി

October 15th, 2026

supreme-court-declines-challenge-section-8-of-3-ePathram

ന്യൂഡൽഹി : ഇസ്ലാമിലേക്ക് മതം മാറിയാൽ മുൻ സമുദായത്തിലെ സംവരണം ലഭിക്കില്ല എന്ന് സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട മദ്രാസ് ഹൈക്കോടതി വിധി ശരി വെച്ച് കൊണ്ടാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്.

ചില പിന്നാക്ക സമുദായങ്ങളിൽ നിന്ന് ഇസ്ലാമിലേക്ക് മതം മാറുന്നവർക്ക് നോട്ടിഫൈഡ് പിന്നാക്ക വിഭാഗ മുസ്ലിം (Backward Class Muslim) സമുദായ സർട്ടിഫിക്കറ്റ് അനുവദിച്ച 2024-ലെ തമിഴ്‌നാട് സർക്കാർ ഉത്തരവ് മദ്രാസ് ഹൈക്കോടതി മുൻപ് റദ്ദാക്കിയിരുന്നു. ഈ ഹൈക്കോടതി ഉത്തരവാണ് സുപ്രീം കോടതി ശരി വെച്ചിരിക്കുന്നത്.

ഇസ്ലാം ഉൾപ്പെടെയുള്ള മറ്റ് മതങ്ങളിലേക്ക് ഹിന്ദു മതത്തിൽ നിന്നും മാറിയവർക്ക് മുൻ സമുദായ പദവി യുടെ അടിസ്ഥാനത്തിൽ മാത്രം പിന്നാക്ക വിഭാഗ സംവരണത്തിന് അർഹത ഉണ്ടാവില്ല.

മാത്രമല്ല മതം മാറ്റത്തിന് ശേഷവും പഴയ ജാതി പദവി അടിസ്ഥാനമാക്കി സംവരണം ആവശ്യപ്പെടുവാൻ കഴിയില്ല എന്നും സുപ്രീം കോടതി വ്യക്തമാക്കി.

1950-ലെ ഭരണഘടന ഉത്തരവ് പ്രകാരം ഹിന്ദു, സിഖ്, ബുദ്ധ മതങ്ങൾ പിന്തുടരുന്നവർക്ക് മാത്രമേ ജാതി വ്യവസ്ഥയിൽ പട്ടിക ജാതി പദവി നൽകാൻ സാധിക്കൂ.

ഇതിൽ ഉൾപ്പെടാത്ത മറ്റ് മതങ്ങളിലേക്ക് മാറുന്ന വ്യക്തിക്ക് തന്റെ മുൻ ജാതി അടിസ്ഥാനമാക്കിയുള്ള പട്ടിക ജാതി പദവിയും അതിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളും നഷ്ടപ്പെടും എന്നും സുപ്രീം കോടതി വ്യക്തമാക്കി. Bar & Bench

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് : നിയമം കർശ്ശനമായി നടപ്പാക്കണം എന്ന് സുപ്രീം കോടതി

September 15th, 2026

supreme-court-declines-challenge-section-8-of-3-ePathram
ന്യൂഡൽഹി: വാഹനങ്ങളുടെ പിന്നിലെ സീറ്റുകളിൽ ഇരിക്കുന്ന യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കണം എന്നുള്ള മോട്ടോർ വാഹന നിയമം കർശ്ശനമായി നടപ്പാക്കണം എന്ന് സുപ്രീം കോടതി. മലയാളിയായ ഡോക്ടർ ജ്യോതി ദേവ് കേശവ ദേവിന്റെ പൊതു താത്പര്യ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. ഇതുസംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രീം കോടതി സർക്കാരുകളോട് ആവശ്യപ്പെട്ടു.

സീറ്റ് ബെൽറ്റ് ധരിക്കൽ ജീവൻ രക്ഷാ സംവിധാനം തന്നെയാണ്. അല്ലാതെ പേരിന് ചെയ്യേണ്ട വെറും നടപടി ക്രമമല്ല. നിയമം നടപ്പാക്കേണ്ടവർക്ക് കണ്ണടച്ചിരിക്കാനാവില്ല. അത് കർശ്ശനമായി തന്നെ പാലിക്കണം എന്നും ഹർജി പരിഗണിച്ച്‌ കൊണ്ട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസു മാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

സീറ്റ് ബെൽറ്റ് നിയമം നടപ്പാക്കിയ റിപ്പോർട്ട്, സീറ്റ് ബെൽറ്റ് ധരിക്കുന്നതിന്റെ ബോധ വത്കരണ പരിപാടികൾ, നിയമ ലംഘകർക്ക് പിഴ ചുമത്തി യതിന്റെ രേഖകൾ എന്നിവയെല്ലാം ഉൾപ്പെടുത്തി സത്യ വാങ്മൂലം സമർപ്പിക്കുവാനാണ് സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശ സർക്കാരുകളോടും സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

സീറ്റ് ബെൽറ്റ് നിയമം 2005 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട് എങ്കിലും പിൻ സീറ്റിൽ യാത്ര ചെയ്യുന്നവർ സീറ്റ് ബെൽറ്റ് ഇടുക എന്നത് വളരെ കുറച്ച് പേര് മാത്രമേ ചെയ്യുന്നുള്ളൂ. 2024-ൽ ഉണ്ടായ 80 ശതമാനം വാഹന അപകട മരണങ്ങളിലും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. പിൻ സീറ്റിൽ യാത്ര ചെയ്യുന്നവർ സീറ്റ് ബെൽറ്റു ധരിക്കൽ കേവലം അഞ്ചു ശതമാനം മാത്രമാണ് എന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി.

- pma

വായിക്കുക: , , , , , , , , , , ,

അഭിപ്രായം എഴുതുക »

സിം കാർഡുകളുടെ എണ്ണത്തിൽ കർശ്ശന നിയന്ത്രണം

August 24th, 2026

aadhaar-not-must-for-mobile-sim-card-ePathram

ന്യൂഡൽഹി : ഇന്ത്യയിൽ ടെലികോം ബോർഡിന്റെ നിബന്ധനകൾ പ്രകാരം രാജ്യത്ത് ഒരു വ്യക്തിക്ക് നിലവിൽ ഒമ്പത് മൊബൈൽ സിം കാർഡുകൾ സ്വന്തം പേരിൽ കൈവശം വെക്കാം എന്നുള്ളതിൽ നിയമപരമായി മാറ്റങ്ങൾ വന്നതായി റിപ്പോർട്ട്.

ഇത് പ്രകാരം 2026 ആഗസ്റ്റ് 24 മുതൽ ഈ വ്യക്തികൾക്ക് പുതിയ കണക്ഷനുകൾ നൽകുന്നത് ടെലികോം സേവന ദാതാക്കൾ പൂർണ്ണമായും തടയും.

ഒരാൾക്ക് കൈവശം വെക്കാവുന്ന മൊബൈൽ കണക്ഷനു കളുടെ (SIM Card Cap) എണ്ണത്തിൽ, കേന്ദ്ര ടെലികോം മന്ത്രാലയം (Department of Tele communications – DoT) നിർദ്ദേശിച്ച പുതിയ നിബന്ധനകൾ ഇനി മുതൽ കൂടുതൽ കർശ്ശനം ആവും. മാത്രമല്ല ജമ്മു-കശ്മീർ, അസം, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ സുരക്ഷാ കാരണങ്ങളാൽ ഒരു വ്യക്തിക്ക് പരമാവധി ആറ് സിമ്മുകൾ മാത്രമേ അനുവദിക്കുകയുള്ളൂ.

 

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ലോക് സഭയിൽ ബിൽ പാസ്സാക്കി : ഇനി മുതൽ ‘കേരളം’ തന്നെ

August 11th, 2026

kerala-to-be-re-named-as-keralam-ePathram

ന്യൂഡൽഹി : സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം ‘കേരളം’ എന്ന് പുനർ നാമകരണം ചെയ്തുള്ള ബിൽ ലോക് സഭ പാസ്സാക്കി. കേന്ദ്ര ആഭ്യന്തര സഹ മന്ത്രി നിത്യാനന്ദ് റായ്, കേരളം (ആൾട്ടറേഷൻ ഓഫ് നെയിം) ബിൽ-2026 ലോക് സഭയിൽ അവതരിപ്പിച്ചത്.

സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്ന് മാറ്റണം എന്നാവശ്യപ്പെട്ട് കേരള നിയമ സഭ 2024 ജൂണിൽ പ്രമേയം പാസ്സാക്കിയിരുന്നു.

മലയാളം സംസാരിക്കുന്ന ജനങ്ങൾക്കായി ഒരു സംയോജിത കേരളം വേണം എന്നുള്ള ആവശ്യം സ്വാതന്ത്ര്യ സമരം മുതൽ നില നിൽക്കുന്നു എന്നും നിയമ സഭ പാസ്സാക്കിയ പ്രമേയത്തിൽ ചൂണ്ടി ക്കാണിച്ചിരുന്നു. 2026 ഫെബ്രുവരിയിൽ കേന്ദ്ര മന്ത്രി സഭ അംഗീകാരം നൽകി.

സംസ്ഥാന നിയമ സഭ ഐക്യകണ്ഠേന പ്രമേയം പാസ്സാക്കി രണ്ടു വർഷത്തിന് ശേഷമാണ് കേന്ദ്ര സർക്കാർ നടപടിയുമായി മുന്നോട്ടു പോയത് എന്നതും ശ്രദ്ധേയമാണ്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

1 of 551231020»|

« Previous « ബസ്സുകളിലും മെട്രോയിലും ഉച്ചത്തിലുള്ള ഫോൺ ഉപയോഗം പാടില്ല
Next Page » പുതിയ ഡാം നിർമ്മിക്കാം : മുഴുവൻ വെള്ളവും തമിഴ്നാടിന് »



  • ഇന്ദിരാ ഗാന്ധിയും പുറത്ത് : കേന്ദ്ര പദ്ധതികളുടെ പേരു മാറ്റി
  • മതം മാറിയാൽ സംവരണം ലഭിക്കില്ല: സുപ്രീം കോടതി
  • വീണ്ടും സമര ഭൂമികയായി ഡൽഹി
  • പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് : നിയമം കർശ്ശനമായി നടപ്പാക്കണം എന്ന് സുപ്രീം കോടതി
  • സിം കാർഡുകളുടെ എണ്ണത്തിൽ കർശ്ശന നിയന്ത്രണം
  • പുതിയ ഡാം നിർമ്മിക്കാം : മുഴുവൻ വെള്ളവും തമിഴ്നാടിന്
  • ലോക് സഭയിൽ ബിൽ പാസ്സാക്കി : ഇനി മുതൽ ‘കേരളം’ തന്നെ
  • ബസ്സുകളിലും മെട്രോയിലും ഉച്ചത്തിലുള്ള ഫോൺ ഉപയോഗം പാടില്ല
  • ധര്‍മ്മേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരം അവസാനിപ്പിക്കില്ല : സി. ജെ. പി.
  • പാസ്സ്പോർട്ട്-വിസാ സേവനം : പുതിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദ് ചെയ്തു
  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിച്ചു
  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine