ഡിജിറ്റൽ അറസ്റ്റ് തടയാൻ എന്തു നടപടി എടുത്തു? : വിശദീകരണം തേടി സുപ്രീം കോടതി

November 11th, 2026

digital-arrest-cyber-scam-in-modern-days-ePathram
ന്യൂഡൽഹി : രാജ്യത്തെ സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി സുപ്രീം കോടതിയുടെ സുപ്രധാന ഇട പെടൽ. രാജ്യത്ത് വർദ്ധിച്ചു വരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളും മറ്റ് സൈബർ കുറ്റകൃത്യങ്ങളും തടയാൻ വാട്സാപ്പ് അടക്കമുള്ള സമൂഹ മാധ്യമങ്ങൾ സ്വീകരിച്ച നടപടികൾ ഇന്ത്യൻ സൈബർ ക്രൈം കോഡിനേഷൻ സെൻ്ററിന് (Indian Cybercrime Coordination Centre) സമർപ്പിക്കണം എന്ന് സുപ്രീം കോടതി നിർദ്ദേശം.

വ്യാജ രേഖകളുമായി ബന്ധപ്പെട്ട ഡിജിറ്റൽ അറസ്റ്റ് ഇരകൾ എന്ന പേരിൽ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ചിന്റെ ഈ സുപ്രധാന നിർദ്ദേശം.

തട്ടിപ്പുകൾ തടയാൻ സ്വീകരിച്ച പ്രതിരോധ നടപടി കളുടെ ഭാഗമായി ഇതുവരെ 9400 അക്കൗണ്ടു കൾക്ക് എതിരെ നടപടിഎടുത്തു എന്നും വാട്സാപ്പ് കോടതിയെ അറിയിച്ചിരുന്നു. വിശദമായ സത്യവാങ്മൂലം സമർപ്പിക്കും എന്നും അവർ കോടതിയിൽ വ്യക്തമാക്കി.

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾക്കും മറ്റ് ഓൺ ലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കും സാമ്പത്തിക സ്ഥാപന ങ്ങളെയും ഉത്തരവാദികൾ ആക്കണം എന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ബാങ്കിന്റെയോ സ്ഥാപനത്തിന്റെയോ ജാഗ്രതക്കുറവ് മൂലമാണ് തട്ടിപ്പ് നടന്നത് എന്ന് അന്വേഷണത്തിൽ തെളിഞ്ഞാൽ, ഇരകൾക്ക് ഉണ്ടായ നഷ്ടം നികത്താൻ ബാങ്കുകൾക്ക് ബാധ്യത ഉണ്ട് എന്നും കോടതി ഊന്നിപ്പറഞ്ഞു.

കൂടാതെ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് കേസുകളിൽ രജിസ്റ്റർ ചെയ്ത എഫ്. ഐ. ആർ. വിവരങ്ങളും അന്വേഷണ പുരോഗതിയെക്കുറിച്ചും വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും നിയമ പാലകർക്കും കോടതി നിർദ്ദേശം നൽകി. Image Credit : Niti Ayog

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

ബസ്സുകളിലും മെട്രോയിലും ഉച്ചത്തിലുള്ള ഫോൺ ഉപയോഗം പാടില്ല

July 29th, 2026

inda-mobile-users-epathram
തമിഴ് നാട്ടിലെ സര്‍ക്കാര്‍ ബസ്സുകളില്‍ യാത്രക്കാര്‍ പരസ്പരം വലിയ ശബ്ദത്തില്‍ സംസാരിക്കുകയും ഉച്ചത്തിൽ ഫോണ്‍ ഉപയോഗിക്കുകയും ചെയ്യുന്നത് തടഞ്ഞു കൊണ്ട് പുതിയ പെരുമാറ്റച്ചട്ടവുമായി തമിഴ്നാട് സർക്കാർ. ബസ്സുകളില്‍ ഉച്ചത്തില്‍ പാട്ടു വെക്കാനും പാടില്ല.

മറ്റു യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയില്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതിലാണ് പ്രധാന വിലക്ക്. ഈ നിയമം ചെന്നൈ മെട്രോയിലും ബാധകമാക്കിയിട്ടുണ്ട്. യാത്രക്കാർക്കു പാട്ടു കേൾക്കാൻ ഹെഡ് സെറ്റ് നിർബ്ബന്ധം ആക്കി. ഇയര്‍ ഫോണ്‍ ഉപയോഗിക്കാതെ വീഡിയോ കാണാനും വിലക്ക് ഏർപ്പെടുത്തി.

മെട്രോയില്‍ യാത്ര ചെയ്യുമ്പോള്‍ ഉച്ചത്തില്‍ പാട്ടു വെക്കുക, ഫോൺ സ്പീക്കറില്‍ ഇട്ട് സംസാരിക്കുക എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ 2,500രൂപ പിഴ ഈടാക്കും.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു

April 21st, 2026

digital-arrest-cyber-scam-in-modern-days-ePathram
ന്യൂഡൽഹി : രാജ്യത്ത് വർദ്ധിച്ചു ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളിൽ സുപ്രീം കോടതി കടുത്ത ആശങ്ക രേഖപ്പെടുത്തി. തട്ടിപ്പുകാരുടെ ഇരകളിൽ മുന്നിൽ നിൽക്കുന്നത് വിദ്യാ സമ്പന്നർ ആണെന്നുള്ളത് ഞെട്ടിക്കുന്നു എന്നും സുപ്രീം കോടതി. ഇത്തരം ഒരു തട്ടിപ്പു വിഷയത്തിൽ സ്വമേധയാ എടുത്ത കേസ്‌ പരിഗണിച്ചു കൊണ്ടാണ് സുപ്രീം കോടതി ഈ അഭിപ്രായ പ്രകടനം നടത്തിയത്.

വിരമിച്ച ഉദ്യോഗസ്ഥർ, വിവിധ പ്രൊഫഷണലുകൾ, അദ്ധ്യാപകർ തുടങ്ങി ഉന്നത വിദ്യാഭ്യാസം ഉള്ളവർ പോലും ഭയപ്പെട്ട് ലക്ഷക്കണക്കിന് രൂപ തട്ടിപ്പുകാർക്ക് അയച്ചു കൊടുക്കുന്നു. സാങ്കേതിക വിദ്യയെക്കുറിച്ച് അറിവുള്ളവർ ഇത്തരം ചതിക്കുഴികളിൽ വീഴുന്നത് തടയാൻ വ്യാപകമായ ബോധവൽക്കരണം ആവശ്യം എന്നും കോടതി ചൂണ്ടിക്കാട്ടി.

ഡിജിറ്റൽ അറസ്റ്റ് എന്ന പേരിൽ ഓൺ ലൈൻ തട്ടിപ്പിന് ഇരയായ ഒരു ഉദ്യോഗസ്ഥയുടെ ജോലിയിൽ നിന്നും വിരമിച്ച സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ട വിവരം വ്യക്തമാക്കി അയച്ച കത്ത് മുൻ നിറുത്തിയാണ് സുപ്രീം കോടതി സ്വമേധയാ കേസ് എടുത്തത്.

നേരിട്ട് അറിയാവുന്ന സ്‌ത്രീയാണ്‌ ഡിജിറ്റൽ തട്ടിപ്പിന് ഇരയായത്. ഇത്തരം സംഭവങ്ങൾ ദ‍ൗർഭാഗ്യകരം എന്നും ചീഫ്‌ ജസ്‌റ്റിസ്‌ പറഞ്ഞു.

ഡിജിറ്റൽ അറസ്റ്റ് എന്നൊരു നിയമ സംവിധാനം ഇന്ത്യയിൽ ഇല്ലാ എന്നുള്ള കാര്യം കേന്ദ്ര സർക്കാരും അന്വേഷണ ഏജൻസികളും വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും ഇത്തരം തട്ടിപ്പുകൾ തുടരുന്നത് ഏറെ ഗൗരവം ഉള്ളതാണ് എന്നും സുപ്രീം കോടതി പറഞ്ഞു.

 

- pma

വായിക്കുക: , , , , , , , , , , , , , , , ,

അഭിപ്രായം എഴുതുക »

സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ

March 31st, 2026

india-government-announces-caste-census-to-be-part-of-census-2025-ePathram
ന്യൂഡല്‍ഹി : ഇന്ത്യയിലെ ജന സംഖ്യാ കണക്കെടുപ്പ് ‘സെന്‍സസ്-2027’ രണ്ട് ഘട്ടങ്ങളായി നടക്കും. വിവിധ സംസ്ഥാന ങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ആദ്യ ഘട്ടം 2026 ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെ യുള്ള ആറ് മാസങ്ങളിലായി പൂർത്തീകരിക്കും. രണ്ടാം ഘട്ടത്തിൽ ആയിരിക്കും ജാതി സെൻസസ് നടക്കുക.

ആദ്യ ഘട്ടത്തിൽ ഭവന സെൻസസിനുള്ള ചോദ്യ ങ്ങൾക്ക് സെൽഫ് എന്യൂമറേഷൻ പോർട്ടൽ വഴി ഉത്തരം നൽകാം. തുടർന്ന് എന്യൂമറേറ്റർമാർ വീടുകളിൽ എത്തി ഭവന സെൻസസ് എടുക്കും.

കേരളത്തില്‍ സെല്‍ഫ് എന്യൂമറേഷന്‍ 2026 ജൂണ്‍ 16 മുതല്‍ 30 വരെ നടക്കും. ജൂലായ് ഒന്ന് മുതല്‍ 30 വരെ ഒരു മാസക്കാലം വീടുക ളില്‍ എത്തിയുള്ള വിവര ശേഖരണം ആയിരിക്കും. കേരളത്തിനൊപ്പം നാഗാ ലാൻഡിലും ഇതേ സമയത്തു സെൻസസ് നടക്കും.

census-in-india-epathram

കർണ്ണാടകം, ഡൽഹി, ലക്ഷദ്വീപ്, മിസോറം, ഒഡിഷ, സിക്കിം, ആൻഡമാൻ എന്നിവിടങ്ങളിൽ 2026 ഏപ്രിൽ 1 മുതൽ 15 വരെ പോർട്ടലിലൂടെ സെൽഫ് എന്യൂമറേഷൻ. 2026 ഏപ്രിൽ 16 മുതൽ മേയ് 15 വരെ വീട്ടിലെത്തി ഭവന സെൻസസും നടത്തും.

സെൽഫ് എന്യൂമറേഷൻ ചെയ്താലും ഇല്ലെങ്കിലും വീടുകളിൽ സെൻസസിനായി ആളെത്തും. സെല്‍ഫ് എന്യൂമറേഷന്‍ ചെയ്യുമ്പോൾ എന്തെങ്കിലും തെറ്റുകൾ സംഭവിച്ചു എങ്കിൽ പോർട്ടലിൽ നൽകിയ വിവരങ്ങൾ തിരുത്താം.

ജന സംഖ്യാ കണക്കെടുപ്പിൽ നൽകുന്ന വ്യക്തിഗത വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും എന്നാണു അധികൃതർ അവകാശപ്പെടുന്നത്. വിവരാവകാശ അപേക്ഷയിലൂടെ പോലും ഇവ പുറത്തു വിടില്ല. കോടതിയിൽ തെളിവ് ആയി ഹാജരാക്കാനും സാധിക്കില്ല. CENSUS-2027

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ

December 3rd, 2025

sanchar-saathi-cyber-security-app-ePathram
ന്യൂഡൽഹി : ഇന്ത്യയിലെ സ്മാർട്ട്‌ ഫോണുകളിൽ സഞ്ചാർ സാഥി (Sanchar Saathi App) എന്ന സൈബർ സുരക്ഷാ ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യണം എന്ന ഉത്തരവ് കേന്ദ്ര സർക്കാർ പിൻവലിച്ചു. ആപ്പിന് ജനകീയ സ്വീകാര്യത വർദ്ധിച്ചു എന്ന വിചിത്ര വാദവുമായിട്ടാണ് പുതിയ നീക്കം.

രാജ്യത്ത് നിർമ്മിക്കുന്ന എല്ലാ ഫോണുകളിലും സഞ്ചാർ സാഥി ആപ്പ് പ്രി-ഇൻസ്റ്റാൾ ചെയ്യണം, നിലവിലുള്ള ഫോണുകളിൽ അപ്ഡേറ്റ് വഴി സഞ്ചാർ സാഥി ആപ്പ് ലഭ്യമാക്കണം എന്നും സ്മാർട്ട് ഫോൺ നിർമ്മാതാക്കൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിരുന്നു. മാത്രമല്ല ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പ് ഒരു കാരണ വശാലും ഡിലീറ്റ് ചെയ്യാൻ സാധിക്കരുത് എന്നും ഉത്തരവിൽ അറിയിച്ചിരുന്നു.

സഞ്ചാര്‍ സാഥി ആപ്പ്‌ നിർബ്ബന്ധം ആക്കുന്നത് പ‍ൗരന്മാരെ നിരീക്ഷിക്കാനുള്ള കുതന്ത്രമാണ് എന്നു വിമർശം ശക്തമായതോടെ കേന്ദ്ര സർക്കാർ പ്രതിരോധത്തിലായി.

പ്രതിപക്ഷ പാർട്ടികളും ഐ. ടി. വിദഗ്‌ധരും സ്മാർട്ട് ഫോൺ കമ്പനികളും ആശങ്ക അറിയിച്ചു. സർക്കാർ ഉത്തരവിന്ന് എതിരെ ആപ്പിൾ കമ്പനി നിയമ നടപടിക്ക് ഒരുങ്ങുന്നു എന്നുള്ള റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.

സൈബർ സുരക്ഷ ഉറപ്പു വരുത്തുക, മോഷ്ടിക്കുന്ന ഫോണുകൾ ട്രാക്ക് ചെയ്യുക എന്നതാണ് ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിലൂടെ ഉദ്ദേശിക്കുന്നത് എങ്കിലും ഇത് പൗരൻമാരുടെ സ്വകാര്യതയെ മാനിക്കാതെ വ്യക്തിഗത വിവരങ്ങൾ ചോർത്താനുള്ള ശ്രമം ആണെന്നും ആക്ഷേപങ്ങൾ ഉയർന്നു. ഈ പശ്ചാത്തലത്തിലാണ് സർക്കാർ തിടുക്കത്തിൽ ഉത്തരവ് പിൻവലിച്ചത്. P T I 

- pma

വായിക്കുക: , , , , , , , , , , , ,

അഭിപ്രായം എഴുതുക »

1 of 4123»|

« Previous « മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
Next Page » എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും »



  • പ്രമേഹ പരിചരണം : സമഗ്രമായ മാറ്റം അനിവാര്യം എന്ന് മുന്നറിയിപ്പ്
  • പങ്കാളിയെ തെരഞ്ഞെടുക്കാന്‍ പ്രായ പൂര്‍ത്തിയായ സ്ത്രീക്ക് പൂർണ്ണ സ്വാതന്ത്ര്യം
  • ഡിജിറ്റൽ അറസ്റ്റ് തടയാൻ എന്തു നടപടി എടുത്തു? : വിശദീകരണം തേടി സുപ്രീം കോടതി
  • ക്യാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍ വന്നു
  • ഇന്ദിരാ ഗാന്ധിയും പുറത്ത് : കേന്ദ്ര പദ്ധതികളുടെ പേരു മാറ്റി
  • മതം മാറിയാൽ സംവരണം ലഭിക്കില്ല: സുപ്രീം കോടതി
  • വീണ്ടും സമര ഭൂമികയായി ഡൽഹി
  • പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് : നിയമം കർശ്ശനമായി നടപ്പാക്കണം എന്ന് സുപ്രീം കോടതി
  • സിം കാർഡുകളുടെ എണ്ണത്തിൽ കർശ്ശന നിയന്ത്രണം
  • പുതിയ ഡാം നിർമ്മിക്കാം : മുഴുവൻ വെള്ളവും തമിഴ്നാടിന്
  • ലോക് സഭയിൽ ബിൽ പാസ്സാക്കി : ഇനി മുതൽ ‘കേരളം’ തന്നെ
  • ബസ്സുകളിലും മെട്രോയിലും ഉച്ചത്തിലുള്ള ഫോൺ ഉപയോഗം പാടില്ല
  • ധര്‍മ്മേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരം അവസാനിപ്പിക്കില്ല : സി. ജെ. പി.
  • പാസ്സ്പോർട്ട്-വിസാ സേവനം : പുതിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദ് ചെയ്തു
  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിച്ചു
  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine