ന്യൂഡല്‍ഹി : അഴിമതിക്കെതിരെ പോരാടുന്ന അണ്ണാ ഹസാരെയുടെ കൂട്ടാളികളെ സ്വഭാവ ഹത്യ ചെയ്തും ആരോപണങ്ങള്‍ കൊണ്ട് വലച്ചും ടീം ഹസാരെയുടെ കെട്ടുറപ്പ് ഭീഷണിയിലാക്കി പരാജയപ്പെടുത്താന്‍ യു.പി.എ. നടത്തിയ ശ്രമം വിജയം കണ്ടില്ല. യു. പി. എ. യുടെ “നാലംഗ സംഘം” ഗുണ്ടകളെ പോലെ തങ്ങളെ ആക്രമിച്ചു തകര്‍ക്കാന്‍ ശ്രമിക്കുകയാണ് എന്ന് ഇന്നലെ ഹസാരെ പരസ്യമായി ആരോപിച്ചിരുന്നു. ഹസാരെയും കേജ്രിവാളും ഇന്ന് കിരണ്‍ ബേദിക്ക് പിന്തുണയുമായി രംഗത്ത് എത്തിയതോടെ ടീം അംഗങ്ങളെ ഭിന്നിപ്പിക്കാനും തളര്‍ത്താനും നടത്തിയ യു.പി.എ. ശ്രമം പാളി എന്ന് വ്യക്തമായി. ഇപ്പോള്‍ നിലവിലുള്ള എല്ലാ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാനായി ഒക്ടോബര്‍ 29ന് ഒരു കോര്‍ കമ്മിറ്റി യോഗം ചേരാന്‍ തീരുമാനമായിട്ടുണ്ട്. ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ തങ്ങള്‍ ശിക്ഷ സ്വീകരിക്കാന്‍ തയ്യാറാണ് എന്ന് ഹസാരെ അടക്കം ടീം അംഗങ്ങള്‍ എല്ലാവരും തറപ്പിച്ചു പറഞ്ഞു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, വിവാദം