കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ധോണിയുടെ ദീപാവലി സമ്മാനമായി ടീം ഇന്ത്യുടെ വിജയം. അവസാന ഏകദിനത്തില്‍ 95 റണ്‍സ് ജയം തുടര്‍ച്ചയായി മൂന്ന് ഓവറുകളിലെ രവീന്ദ്ര ജഡേജയുടെ പ്രഹരത്തില്‍ ഇന്ത്യക്കെതിരായ പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇംഗ്ലണ്ട് 95 റണ്‍സിന് കൂപ്പുകുത്തി വീണു ഇതോടെ ഏകദിന പരമ്പര ഇന്ത്യക്ക്. ഇതോടെ പരമ്പരയിലെ എല്ലാ മല്‍സരങ്ങളും വിജയിച്ച ഇന്ത്യ ഇംഗ്ലണ്ടിലേറ്റ പരാജയത്തിന് അതേ ശക്തിയില്‍ തന്നെ പകരം വീട്ടി. നേരത്തെ തന്നെ ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ക്രെയ്ഗ് കീസ്‌വെറ്റര്‍, ജൊനാഥന്‍ ട്രോട്ട്, ജോണി ബെയര്‍സ്റ്റോ എന്നിവരെ പുറത്താക്കി ജഡേജ ഇംഗ്ലണ്ടിന്റെ പതനത്തിന് തുടക്കമിട്ടു. സമിത് പട്ടേലിന്റെ വിക്കറ്റ് കൂടി പിഴുതുകൊണ്ടാണ് ജഡേജ പട്ടിക പൂര്‍ത്തിയാക്കി. രവിചന്ദ്രന്‍ അശ്വിന്‍ മൂന്ന് വിക്കറ്റുകള്‍ കൂടി പിഴുതതോടെ വിജയിക്കാന്‍ 272 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് 37 ഓവറില്‍ 176ന് അവസാനിച്ചു. മനോജ് തിവാരി, വരുണ്‍ ആരോണ്‍, സുരേഷ് റെയ്‌ന എന്നിവരും ഓരോ വിക്കറ്റ് വീതം നേടി. കീസ്‌വെറ്ററെ വിക്കറ്റിനു മുന്നില്‍ കുടുക്കികൊണ്ട് ജഡേജ വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത് . കീസ്‌വെറ്റര്‍ ഒമ്പതു ഫോറിന്റെ പിന്തുണയോടെ 64 പന്തില്‍ 63 റണ്‍സെടുത്തു. അടുത്ത ഓവറില്‍ ട്രോട്ടിനെയാണ് ജഡേജ വീഴ്ത്തിയത്. വിരാട്ട് കോഹ്‌ലിയുടെ കൈകുമ്പിളില്‍ ഒതുക്കുമ്പോള്‍ ട്രോട്ട് 10 പന്തില്‍ വെറും അഞ്ചു റണ്‍സ് മാത്രമാണ് നേടിയിരുന്നത്. അടുത്ത ഓവറില്‍ തന്നെ ബെയര്‍സ്റ്റോയെ റെയ്നയുടെ കൈയിലെത്തിച്ചു. വരുണ്‍ ആരോണ്‍ ക്യാപ്റ്റന്‍ അലെയ്സ്റ്റര്‍ കുക്കിനെ പുറത്താക്കിയാണ് ഇന്ത്യയ്ക്ക് മേല്‍കൈ നേടികൊടുത്തത്. ഓപ്പണിങ് കൂട്ടുകെട്ട് വളരെ ശക്തമായ നിലയില്‍ നീങ്ങുന്നതിനിടെയായിരുന്നു കുക്കിന്റെ ഔട്ട്. എട്ടു ഫോറിന്റെ അകമ്പടിയോടെ കുക്ക് 61 പന്തില്‍ 60 റണ്‍സ് നേടിയിരുന്നു. അശ്വിനാണ് ഇന്ത്യയ്ക്ക് മൂന്നാം ബ്രേക്ക് നല്‍കിയത്. ഇയാന്‍ ബെല്ലിനെ ക്യാപ്റ്റന്‍ ധോണി വിക്കറ്റിന് പിന്നില്‍ പിടിച്ചു. കീസ്‌വെറ്ററും കുക്കും ചേര്‍ന്ന് നല്‍കിയ 129 റണ്‍സിന്റെ ശക്തമായ അടിത്തറകൊണ്ട് പക്ഷെ ഇംഗ്ലണ്ടിന് ഗുണമൊന്നുനുണ്ടായില്ല.നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നായകന്‍ ധോണിയുടെ(69 പന്തില്‍ 75 പുറത്താകാതെ) തകര്‍പ്പന്‍ ബാറ്റിംഗിന്റെ മികവില്‍ 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സെടുത്തു.നാലിന് 123 എന്ന നിലയില്‍ നിന്നാണ് ധോണി ടീമിനെ പടുത്തുയര്‍ത്തിയത്. ധോണിക്ക് പുറമെ രഹാനെ(42), ഗംഭീര്‍(38), തിവാരി(24), റെയ്‌ന(38), ജഡേജ(21) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ഓപ്പണിംഗ് വിക്കറ്റില്‍ ഗംഭീര്‍-രഹാനെ സഖ്യം 80 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായത് ഇന്ത്യയുടെ സ്‌കോറിംഗ് വേഗം കുറച്ചു. ധോണിയുടെ ബാറ്റിംഗ് മികവില്‍ അവസാന പത്തോവറില്‍ 90 റണ്‍സാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. ഇംഗ്ലണ്ടിനെതിരായ അഞ്ച് ഏകദിനങ്ങളിലും ഇതോടെ ധോണി പുറത്താകാതെ നിന്നു. ഇതില്‍ 39 റണ്‍സും അവസാന രണ്ട് ഓവറിലായിരുന്നു. ഇംഗ്ലണ്ടിനു വേണ്ടി സമിത് പട്ടേല്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഫിന്‍ രണ്ടു വിക്കറ്റെടുത്തു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, കായികം, ക്രിക്കറ്റ്