ന്യൂഡല്‍ഹി : മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും മുന്‍ മന്ത്രിയും പ്രമുഖ അഭിഭാഷകനുമായ കപില്‍ സിബല്‍ കോണ്‍ഗ്രസ്സ് വിട്ടു. വരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടിയുടെ പിന്തുണയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി കപില്‍ സിബല്‍ മൽസരിക്കും.
സമാജ് വാദി പാര്‍ട്ടി പ്രസിഡണ്ട് അഖിലേഷ് യാദവിനൊപ്പം ഉത്തര്‍പ്രദേശ് വിധാന്‍ സഭയില്‍ എത്തി കപില്‍ സിബല്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
രാജ്യത്തിന് വേണ്ടി ഒരു സ്വതന്ത്ര ശബ്ദമായി പ്രവർത്തിക്കുവാന്‍ ആഗ്രഹിക്കുന്നു. മെയ് 16 ന് തന്നെ കോൺഗ്രസ്സ് പാർട്ടിക്ക് രാജി സമർപ്പിച്ചിരുന്നു. മോഡി സര്‍ക്കാരിനെ എതിര്‍ക്കാന്‍ ഒരു സഖ്യം ഉണ്ടാക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു എന്നും കപില്‍ സിബല്‍ പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, പ്രതിഷേധം, വിവാദം