ന്യൂഡെല്‍ഹി: പ്രസംഗത്തിനിടയില്‍ സ്വാമി വിവേകാനന്ദനേയും ദാവൂദ് ഇബ്രാഹിമിനേയും താരതമ്യം ചെയ്തതിന്റെ പേരില്‍ ബി.ജെ.പി പ്രസിഡണ്ട് നിധിന്‍ ഗഡ്കരിക്കെതിരെ നടപടി ആവശ്യപ്പെട്ട് ജാംനഗര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പരാതി. ഗുജറാത്തിലെ ജാംനഗര്‍ ജില്ലയില്‍ നിന്നുള്ള അഭിഭാഷകന്‍ ഹര്‍ഷദ് ഭട്ടാണ് കോടതിയെ സമീപിച്ചത്. അഴിമതിയാരോപണങ്ങളെ തുടര്‍ന്ന് പ്രതിച്ഛായ മോശമായ ബി.ജെ.പി പ്രസിഡണ്ട് ഗഡ്കരിക്ക് സ്വാമി വിവേകാനന്ദനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദം കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. സംഘപരിവാര്‍ സംഘടനകള്‍ വളരെ ആദരപൂര്‍വ്വം കാണുന്ന സ്വാമി വിവേകാനന്ദനെ ദാവ്വൂദ് ഇബ്രാഹിമിനെ പോലെ ഒരാളുമായി താരതമ്യം ചെയ്തതില്‍ പരക്കെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. തന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണുണ്ടായതെന്നും വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ഗഡ്കരി പറഞ്ഞിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, പ്രതിഷേധം, വിവാദം