ന്യൂഡല്‍ഹി : സുപ്രീം കോടതിയുടെ 52-ാമത് ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് ഭൂഷണ്‍ രാമകൃഷ്ണന്‍ ഗവായ് (ബി. ആർ. ഗവായ്) ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ രാവിലെ പത്തു മണിക്ക് നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യ വാചകം ചൊല്ലി കൊടുത്തു. നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്നലെ വിരമിച്ചിരുന്നു. അദ്ദേഹമാണ് ഗവായിയുടെ പേര് നിർദ്ദേശിച്ചത്.
കേരളാ ഗവർണ്ണർ ആയിരുന്ന ആർ. എസ്. ഗവായി യുടെ മകനാണ് ബി. ആർ. ഗവായ്. മഹാരാഷ്ട്ര സ്വദേശിയായ ഗവായ് 2019 ലാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിതനായത്. കെ. ജി. ബാലകൃഷ്ണന് ശേഷം ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ ദലിത് വ്യക്തിയാണ് ബി. ആര്‍. ഗവായ്.
- Image Credit : A I R Twitter
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അന്താരാഷ്ട്രം, ഇന്ത്യ, കോടതി, നിയമം, സുപ്രീംകോടതി