ന്യൂഡല്‍ഹി : ഡിജിറ്റല്‍ അറസ്റ്റ് എന്ന പേരിൽ രാജ്യത്ത് അരങ്ങേറുന്ന ഓൺ ലൈൻ തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി നരേന്ദ്ര മോഡി. ഡിജിറ്റല്‍ അറസ്റ്റ് പോലെയുള്ള ഒരു സംവിധാനവും നിയമത്തിൽ ഇല്ല. ഒരു സംഘം ക്രിമിനലുകളാണ് ഈ തട്ടിപ്പിന് പിന്നിലുള്ളത് എന്നും പ്രധാന മന്ത്രി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത് 115 ആം എപ്പിസോഡിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്.
ഒരു സര്‍ക്കാര്‍ ഏജന്‍സികളും ഫോണിലൂടെ ഭീഷണി പ്പെടുത്തുകയോ പണം ആവശ്യപ്പെടുകയോ ചെയ്യുന്നില്ല എന്നും പ്രധാന മന്ത്രി മുന്നറിയിപ്പ് നല്‍കി. ഇത്തരം തട്ടിപ്പുകൾ ഉണ്ടായാൽ സ്‌ക്രീന്‍ ഷോട്ട് എടുക്കുക, അല്ലെങ്കില്‍ റെക്കോര്‍ഡ് ചെയ്യുക. തുടർന്ന് നാഷണൽ സൈബർ ഹെൽപ് ലൈൻ നമ്പർ 1930 ഡയൽ ചെയ്യുക. സൈബർ ക്രൈം പോർട്ടലിൽ റിപ്പോർട്ട് ചെയ്യുകയും തെളിവുകൾ സൂക്ഷിക്കുകയും വേണം എന്നും പ്രധാനമന്ത്രി പറഞ്ഞു.
ഡിജിറ്റല്‍ അറസ്റ്റ് എന്ന പേരില്‍ നടക്കുന്ന തട്ടിപ്പ് നേരിടാന്‍ വിവിധ അന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരുകളുമായി സഹകരിച്ച് പ്രവര്‍ത്തിച്ച് വരുന്നു.
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ ഇരയും തട്ടിപ്പുകാരനും തമ്മിലാണ് ഈ സംഭാഷണം നടന്നത് എന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ സുരക്ഷക്കായി 3 ഘട്ടങ്ങളുണ്ട്. നിര്‍ത്തുക, ചിന്തിക്കുക, നടപടിയെടുക്കുക എന്നിവ.
ഡിജിറ്റൽ അറസ്റ്റ് എന്ന പേരിൽ തട്ടിപ്പ് നടത്തിയതിൻ്റെ വിഷ്വൽ അടക്കമുള്ള ശബ്ദ ശകലം കേൾപ്പിച്ചാണ് പ്രധാന മന്ത്രി വിഷയം അവതരിപ്പിച്ചത്. Twitter
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, ഇന്റര്‍നെറ്റ്, തട്ടിപ്പ്, നിയമം, മനുഷ്യാവകാശം, വിവാദം, സാങ്കേതികം, സാമ്പത്തികം