നിര്‍ഭയ കേസ് : പ്രതിയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി 

January 21st, 2020

delhi-rape-convicts-epathram
ന്യൂഡല്‍ഹി : നിര്‍ഭയ കേസ് പ്രതി പവന്‍ ഗുപ്ത സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. കേസിനു ആസ്പദമായ സംഭവം നടക്കുമ്പോൾ തനിക്കു പ്രായ പൂർത്തി ആയി രുന്നില്ല എന്നു ചൂണ്ടി ക്കാണിച്ചു കൊണ്ടാണ് പ്രതി കളില്‍ ഒരാളായ പവൻ ഗുപ്ത സ്‌പെഷല്‍ ലീവ് പെറ്റീഷന്‍ സമര്‍പ്പി ച്ചിരുന്നത്.

ഇയാള്‍ അടക്കം കേസിലെ നാല് പ്രതി കളുടെ വധ ശിക്ഷ ഫെബ്രു വരി ഒന്നിന് നടപ്പിലാക്കു വാന്‍ ഡല്‍ഹി തീസ് ഹസാരി കോടതി മരണ വാറണ്ട് പുറപ്പെടു വിച്ചി ട്ടുണ്ട്.

2012 ഡിസം ബര്‍ 16 നാണ് ഡല്‍ഹി യില്‍ ബസ്സില്‍ വെച്ച് പെണ്‍ കുട്ടി കൂട്ട ബലാ ത്സംഗം ചെയ്യപ്പെട്ടത്. മാന ഭംഗ ത്തിന് ഇരയായ പെണ്‍ കുട്ടി പിന്നീട് സിംഗ പ്പൂരിലെ ആശുപത്രി യില്‍ മരിച്ചു. കേസില്‍ കുറ്റക്കാര്‍ എന്നു കണ്ടെത്തി നാലു പ്രതി കള്‍ക്കും വധ ശിക്ഷ നല്‍കിയ ഡല്‍ഹി ഹൈക്കോടതി വിധി സുപ്രീം കോടതി ശരി വച്ചിരുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജാമിയ മിലിയ സര്‍വകലാശാലയിൽ പൊലീസ് വെടിവയ്പ്, മൂന്ന് ബസുകള്‍ കത്തിച്ചു

December 16th, 2019

delhi-protest_epathram

ജാമിയ മിലിയ സര്‍വകലാശാലയിൽ പൊലീസ് വെടിവയ്പ്. പൗരത്വനിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെയാണ് വെടിവയ്പ്പ്. ജാമിയ നഗറില്‍ പ്രക്ഷോഭകര്‍ മൂന്ന് ബസുകള്‍ കത്തിച്ചു.അഗ്നിമനസേനാംഗങ്ങള്‍ക്കുനേരെയുണ്ടായ കല്ലേറിൽ ഒരാള്‍ക്ക് പരുക്കേറ്റു. എന്നാൽ വിദ്യാര്‍ഥികളല്ല അക്രമം കാട്ടിയതെന്ന് സര്‍വകലാശാല യൂണിയനുകള്‍ അറിയിച്ചു.

ബംഗാളില്‍ വ്യാപക അക്രമമാണുണ്ടായത്. അഞ്ചു ജില്ലകളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. അസമില്‍ മരണം അഞ്ചായി. അക്രമങ്ങള്‍ക്കു പിന്നില്‍ കോണ്‍ഗ്രസാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു.

- അവ്നി

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പൗരത്വ ഭേദഗതി ബില്‍: ബംഗാളിലെ ജനങ്ങളെ തൊടാന്‍ ആരെയും അനുവദിക്കില്ല: മമതാ ബാനര്‍ജി

December 9th, 2019

mamata-banerjee-epathram

കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പൗരത്വ ഭേദഗതി ബില്ലോ ദേശീയ പൗരത്വ രജിസ്റ്ററോ ബംഗാളില്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജി. ബംഗാളിലെ ജനങ്ങളെ തൊടാന്‍ ആരെയും അനുവദിക്കില്ലെന്നും താനിവിടെയുണ്ടെന്നും മമത പറഞ്ഞു. ‘ദേശീയ പൗരത്വ രജിസ്റ്ററിനെക്കുറിച്ചോ പൗരത്വ ഭേദഗതി ബില്ലിനെക്കുറിച്ചോ ആശങ്കപ്പെടേണ്ട കാര്യമില്ല. ഞങ്ങളിത് ബംഗാളില്‍ അനുവദിക്കില്ല.’ അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനത്തില്‍ ജനങ്ങളോടു സംസാരിക്കവെയാണ് മമത ഇക്കാര്യം പറഞ്ഞത്.

ലോക്‌സഭയില്‍ ബില്ലിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ കടുത്ത പ്രതിഷേധമാണു ഉയര്‍ത്തിയത്. ബില്ലിനെതിരെ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, സി.പി.ഐ.എം, ആം ആദ്മി പാര്‍ട്ടി തുടങ്ങിയവര്‍ രംഗത്തെത്തി.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സ് എസ്. എ. ബോബ്ഡെ സത്യപ്രതിജ്ഞ ചെയ്തു

November 18th, 2019

chief-justice-india-sharad-arvind-bobde-ePathram
ന്യൂഡൽഹി : ഇന്ത്യയുടെ 47-ാം ചീഫ് ജസ്റ്റിസ്സ് ആയി ജസ്റ്റിസ്സ് ശരത് അരവിന്ദ് ബോബ്‌ഡെ സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. രാവിലെ 9.30 നു രാഷ്ട്ര പതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യ വാചകം ചൊല്ലിക്കൊടുത്തു.

ചീഫ് ജസ്റ്റിസ് പദവിയിൽ നിന്നു ഇന്നലെ പടിയിറങ്ങിയ ജസ്റ്റിസ് രഞ്ജൻ ഗൊഗോയി യുടെ പിൻഗാമിയാ യാണ് ജസ്റ്റിസ്സ് എസ്. എ. ബോബ്ഡെ സത്യ പ്രതിജ്ഞ ചെയ്തത്.

ഗൊഗോയ് അദ്ധ്യക്ഷനായി രുന്ന അഞ്ചംഗ ബഞ്ചിൽ മെംബര്‍ ആയിരുന്നു ബോബ്ഡെ. 2021 ഏപ്രിൽ 21 വരെ 17 മാസത്തേ ക്കാണ് ബോബ്ഡെയുടെ നിയമനം.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഒരു രാജ്യം – ഒരു ശമ്പള ദിനം : പുതിയ നിയമം കൊണ്ടു വരുന്നു

November 17th, 2019

one-nation-one-pay-day-indian-rupee-ePathram
ന്യൂഡല്‍ഹി : സംഘടിത മേഖലയിലെ ജീവനക്കാ രുടെ താൽപര്യങ്ങൾ സംര ക്ഷി ക്കു വാനാ യി ‘ഒരു രാജ്യം – ഒരു ശമ്പള ദിനം’ എന്ന പദ്ധതി കൊണ്ടു വരുന്ന കാര്യം കേന്ദ്ര സർക്കാർ പരി ഗണി ക്കുക യാണ് എന്ന് തൊഴിൽ വകുപ്പു മന്ത്രി സന്തോഷ് ഗംഗ്വാര്‍.

വിവിധ മേഖലകളിലെ തൊഴി ലാളി കൾക്ക് എല്ലാ മാസ വും നിശ്ചിത ദിവസം തന്നെ ശമ്പളം എത്തിക്കുക എന്നതാണ് ഈ പദ്ധതി യിലൂടെ ലക്ഷ്യ മിടുന്നത്.

തൊഴിൽ സുരക്ഷ, ആരോഗ്യം, തൊഴിൽ സാഹച ര്യങ്ങൾ എന്നിവസംബന്ധിച്ച് കൊണ്ടു വരുന്ന ഒക്ക്യു പേഷണൽ സേഫ്റ്റി ആൻഡ് വർക്കിംഗ് കണ്ടീ ഷൻസ് (ഒ. എസ്. എച്ച്.) കോ‍ഡ്, വേജസ് കോഡ് എന്നിവ യുടെ ഭാഗ മായാണ് ഈ പുതിയ പദ്ധതി.

അതോടൊപ്പം അസംഘടിത മേഖല യിലുള്ള തൊഴി ലാളി കള്‍ക്ക് ദേശീയ തല ത്തിൽ ഏകീകൃത മിനിമം വേതനം കൊണ്ടു വരാനും സർക്കാർ ശ്രമിക്കുക യാണ്. ഇവര്‍ക്ക് പ്രതിമാസം 3,000 രൂപ പെൻഷനും ചികില്‍സാ പരിരക്ഷ യും കിട്ടുന്നു എന്ന് ഉറപ്പു വരുത്താനും ശ്രമിക്കുന്നതായി തൊഴിൽ വകുപ്പു മന്ത്രി സന്തോഷ് ഗംഗ്വാര്‍ വിശദീകരിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എയര്‍ ഇന്ത്യയും ഭാരത് പെട്രോളി യവും വില്‍ക്കും : നിര്‍മ്മലാ സീതാ രാമന്‍
Next »Next Page » സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സ് എസ്. എ. ബോബ്ഡെ സത്യപ്രതിജ്ഞ ചെയ്തു »



  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine