
ന്യൂഡൽഹി : പൊതുമേഖലാ സ്ഥാപന മായ എൽ. ഐ. സി. യുടെ (ലൈഫ് ഇന്‍ഷ്വറന്‍സ് കോർപ്പറേഷന്‍) ഓഹരി വിൽപ്പന ഈ വര്‍ഷം തന്നെ ഉണ്ടാവും എന്ന് ധനകാര്യ സെക്രട്ടറി രാജീവ് കുമാർ അറിയിച്ചു.
ഓഹരി വിപണിയിൽ എൽ. ഐ. സി.യെ ലിസ്റ്റു ചെയ്യാൻ ചില നിയമ ഭേദഗതികൾ വരുത്തുവാന്‍ ഉണ്ട്. ഇക്കാര്യം നിയമ മന്ത്രാലയവു മായി ചർച്ച ചെയ്യുക യാണ്എന്നും അദ്ദേഹം അറിയിച്ചു. പുതിയ സാമ്പത്തിക വര്‍ഷ ത്തിന്റെ രണ്ടാം പാദ ത്തില്‍ ആയി രിക്കും ഓഹരി വിൽപ്പന ആരംഭിക്കുക എന്നും ധനകാര്യ സെക്രട്ടറി അറിയിച്ചു.
ഈ സാമ്പത്തിക വർഷം പൊതു മേഖലാ സ്ഥാപനങ്ങ ളുടെ ഓഹരി വിറ്റ് 2.10 ലക്ഷം കോടി രൂപ നേടുവാനാണ് പദ്ധതി എന്ന് ധന മന്ത്രി ബജറ്റിൽ പറഞ്ഞി രുന്നു. എൽ. ഐ. സി. യെ ഓഹരി വിപണി യിൽ ലിസ്റ്റു ചെയ്ത് ഓഹരി കൾ വിൽക്കും എന്നും പുതിയ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.
എൽ. ഐ. സി. യുടെയും ഐ. ഡി. ബി. ഐ. ബാങ്കിന്റെ യും ഓഹരി കള്‍ വിറ്റ് 90,000 കോടി രൂപ നേടുവാന്‍ സർക്കാർ ലക്ഷ്യം വെക്കുന്നു എന്നും ബജറ്റില്‍ സൂചന ഉണ്ടാ യിരുന്നു. ഇതിൽ എൽ. ഐ. സി. യുടെ 10 ശതമാനം ഓഹരി കള്‍ വില്‍ക്കും എന്നും പറഞ്ഞിരുന്നു എങ്കിലും ഇക്കാര്യത്തിൽ ഇതുവരെ ഒരു തീരുമാനം ഉണ്ടായിട്ടില്ല.
എൽ. ഐ. സി. യുടെ ഓഹരികള്‍ പൂര്‍ണ്ണമായും (100 ശത മാനവും) ഐ. ഡി. ബി. ഐ. ബാങ്കിന്റെ 46.5 ശത മാനം ഓഹരികളും കേന്ദ്ര സർക്കാരിന്റെ അധീനതയിലാണ്.
ആറു പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഇന്‍ഷ്വറന്‍സ് രംഗത്തെ ഏറ്റവും വലിയ സ്ഥാപന മായ എല്‍. ഐ. സി. യാണ് 70 ശതമാനത്തിലേറെ ഇടപാടു കളും നിയന്ത്രി ക്കുന്നത്.