ലഖ്നൗ : പശുക്കള്‍ ഹിന്ദുക്കള്‍ ആയതി നാല് അവ ചത്തു കഴിഞ്ഞാല്‍ കുഴിച്ചിടരുത് എന്നും ഹിന്ദു ആചാര പ്രകാരം ദഹി പ്പിക്കണം എന്നും ഉത്തര്‍ പ്രദേശി ലെ ബി. ജെ. പി. നേതാവ് രഞ്ജിത് ശ്രീവാസ്തവ ആവശ്യപ്പെട്ടു.
പശുക്കള്‍ ചത്താല്‍ കുഴിച്ചിടുന്നത് മുസ്ലീം ആചാരമാണ്. പശു ക്കളെ നിര്‍ബ്ബന്ധമായും ഹിന്ദു ആചാര പ്രകാരം ദഹിപ്പിക്കണം. ഇതിനായി വൈദ്യുതി ശ്മശാനം നിര്മ്മി ക്കണം. ഇക്കാര്യം ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെ അറിയിക്കും എന്നും നേതാവ് അറി യിച്ചു. ബാരാ ബങ്കി യിലെ നഗര സഭ അദ്ധ്യക്ഷ യുടെ ഭര്‍ത്താവ് കൂടിയായ ഇയാൾ ബാരാബങ്കി മുൻ മുനി സിപ്പല് ചെയര്മാന് കൂടിയാണ്.
കഴിഞ്ഞ ദിവസം ചേര്‍ന്ന മുനിസിപ്പാലിറ്റി ബോര്‍ഡ് യോഗ ത്തില്‍ ആയിരുന്നു രഞ്ജിത് ശ്രീവാസ്തവ ഇക്കാര്യം ആവശ്യപ്പെട്ടത്.
- കാളയും പോത്തും ഇനി വന്യ മൃഗങ്ങള്‍
- പശു മന്ത്രാലയം കേന്ദ്ര സര്‍ക്കാരിന്റെ ആലോചനയില്‍
- പശുക്കള്‍ക്ക് ആധാര്‍ മാതൃകയില്‍ തിരിച്ചറിയല്‍ കാര്‍ഡ്
- കശാപ്പിനായി കന്നു കാലികളെ വിൽക്കുന്നത് നിരോധിച്ചു
- പശു സംരക്ഷണ ഗുണ്ടകളെ ശിക്ഷിക്കുവാന്‍ നിയമ ഭേദഗതി
- കശാപ്പു നിരോധന ഉത്തരവിൽ നിന്ന് എരുമയെയും പോത്തിനെയും ഒഴിവാക്കും
- മഹാഭാരത കാലത്ത് ഇന്ത്യയില്‍ ഇന്റര്‍ നെറ്റും സാറ്റലൈറ്റും ഉണ്ടായിരുന്നു : ത്രിപുര മുഖ്യമന്ത്രി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: bjp, cow, ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, വിവാദം