
ന്യൂഡല്‍ഹി : മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി യില്‍ പ്രക്ഷോഭം തുടരുന്നു. സി. ജെ. പി. യുടെ നേതൃത്വത്തിൽ തുടക്കം കുറിച്ച സമര പരിപാടി കളിൽ ഇടതു വിദ്യാര്‍ത്ഥി-യുവജന സംഘടനകളുടെ പിന്തുണയും ഉണ്ട്.
കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച നടക്കുന്ന ഇന്ത്യാ സഖ്യത്തിന്റെ സുപ്രിം കോടതി മാര്‍ച്ച് സി. ജെ. പി. യുടെ പ്രക്ഷോഭത്തിനുള്ള പിന്തുണ കൂടിയാണ്.
വോട്ട് മോഷണത്തിന് അറുതി വരുത്തുക, എസ്. ഐ. ആർ. നിർത്തി വെക്കുക, മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കുക എന്നീ പ്രധാന ആവശ്യങ്ങൾ ഉൾപ്പെട്ട നിവേദനം ചീഫ് ജസ്റ്റിസിന് സമർപ്പിക്കും.
എന്നാൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇന്ത്യാ സഖ്യത്തിന്റെ നേതാക്കൾക്ക് കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ചു. നിലവിലെ സാഹചര്യങ്ങളിൽ കൂടിക്കാഴ്ച നടത്തുന്നതും വിഷയം ചർച്ച ചെയ്യുന്നതും അനുചിതം എന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി എന്നാണു റിപ്പോർട്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, പ്രതിഷേധം, മനുഷ്യാവകാശം, വിവാദം, സുപ്രീംകോടതി




























