
ഡല്‍ഹി : നീറ്റ് ചോദ്യപ്പേപ്പര്‍ ചോർന്ന സംഭവത്തിൽ കേന്ദ്ര വിദ്യാഭ്യാസ വകുപ്പു മന്ത്രി ധര്‍മ്മേന്ദ്ര പ്രധാൻ രാജി വെക്കണം എന്ന ആവശ്യം ഉന്നയിച്ച് ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (സി. ജെ. പി.) നടത്തുന്ന ‘ചലോ സൻസദ്’ സമരം ശക്തമായി.
മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ഉറപ്പു വരുത്താതെ സി. ജെ. പി. സമരം അവസാനിപ്പിക്കില്ല എന്ന് സമര നേതാക്കൾ അറിയിച്ചു. അതോടൊപ്പം തന്നെ മന്ത്രി യുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും രംഗത്തിറങ്ങി.

സമരക്കാരെ പോലീസ് ആക്രമിക്കുന്നത് സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇന്ത്യൻ വാർത്താ മാധ്യമങ്ങളിൽ പലതും ഈ ബഹുജന മാർച്ചിന് എതിരെ മുഖം തിരിച്ചപ്പോൾ വിദേശ മാധ്യമങ്ങൾ വാർത്താ വളരെ പ്രാധാന്യ ത്തോടെയാണ് പ്രക്ഷേപണം ചെയ്തത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: cjp, social, social-media, അന്താരാഷ്ട്രം, അഴിമതി, ഇന്ത്യ, കുട്ടികള്‍, പ്രതിഷേധം, മനുഷ്യാവകാശം, വിദ്യാഭ്യാസം, വിവാദം, സാങ്കേതികം




























