ന്യൂഡല്‍ഹി : 2024 ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലും തമിഴ് നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും എന്ന് കേന്ദ്ര ആഭ്യന്തര വകുപ്പു മന്ത്രി അമിത് ഷാ. പഞ്ചിമ ബംഗാളില്‍ ബി. ജെ. പി. 30 സീറ്റ് നേടും. ബിഹാറില്‍ 2019ലെ സ്ഥിതി ആവര്‍ത്തിക്കും. ഒഡിഷ യില്‍ പതിനാറിൽ കൂടുതൽ സീറ്റുകള്‍ നേടും. എന്‍. ഡി. എ. ക്ക് 400 സീറ്റ് എങ്ങനെ ലഭിക്കും എന്നുള്ള മാധ്യമ പ്രവർത്തകൻ്റെ ചോദ്യത്തോട് പ്രതികരിക്കുക യായിരുന്നു അമിത് ഷാ.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി. ജെ. പി. മികച്ച പ്രകടനം കാഴ്ച വെക്കും. തെലങ്കാനയില്‍ 10 മുതല്‍ 12 വരെ എം. പി. മാര്‍ ബി. ജെ. പി. ക്ക് ഉണ്ടാകും. ആന്ധ്രാ പ്രദേശില്‍ 18 സീറ്റു വരെ നേടും. ഭരണ ഘടന മാറ്റി എഴുതുവാനാണ് ബി. ജെ. പി. 400 സീറ്റില്‍ കൂടുതല്‍ ആവശ്യപ്പെടുന്നത് എന്ന പ്രതിപക്ഷ ആരോപണങ്ങളെ അമിത് ഷാ തള്ളി. ഭരണ ഘടന ഭേദഗതി ചെയ്യാനുള്ള ഭൂരിപക്ഷം 2014 മുതല്‍ എന്‍. ഡി. എ. ക്ക് ഉണ്ടായിരുന്നു എങ്കിലും അത് ചെയ്തില്ല.
പത്തു വര്‍ഷത്തിനിടെ സംവരണത്തില്‍ തങ്ങള്‍ തൊട്ടിട്ടു പോലുമില്ല. രാമ ക്ഷേത്രം വിശ്വാസ വുമായി ബന്ധപ്പെട്ട കാര്യമാണ് അത് തെര ഞ്ഞെടുപ്പ് വിഷയം അല്ല എന്നും അമിത് ഷാ അവകാശപ്പെട്ടു. ഏക സിവില്‍ കോഡ് എന്നത് വലിയ പരിഷ്‌കരണമാണ്. ഉത്തരാ ഖണ്ഡ് അത് നടപ്പാക്കി. മുസ്ലിം പ്രതിനിധികള്‍ അടക്കം അതിനെ എതിര്‍ത്തു. രാജ്യത്ത് ഉടനീളം അത് നടപ്പാക്കണം എന്ന് തന്നെയാണ് ബി. ജെ. പി. തീരുമാനം. ഒരു പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അമിത് ഷാ പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: bjp, election-2024, ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, കേരളം, കേരള രാഷ്ട്രീയം, തമിഴ്നാട്, തിരഞ്ഞെടുപ്പ്