ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ടത്തില്‍ കേരളം ഉൾപ്പെടെ 13 സംസ്ഥാനങ്ങളില്‍ 2024 ഏപ്രിൽ 26 വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കുന്നു. രണ്ടാം ഘട്ടത്തിൽ 88 ലോക്സഭാ മണ്ഡലങ്ങളിൽ രാവിലെ 7 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. ഉഷ്ണ തരംഗം കാരണം അതിശക്തമായ ചൂട് അനുഭവപ്പെടുന്ന ചില പ്രദേശങ്ങളിൽ വോട്ടിംഗ് സമയം പുനക്രമീകരിച്ചിട്ടുണ്ട്.
കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങളിലേക്ക് 194 സ്ഥാനാര്‍ത്ഥികൾ മത്സര രംഗത്തുണ്ട്. 2.77 കോടി വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കും. സംസ്ഥാനത്ത് കാൽ ലക്ഷത്തിൽ അധികം പോളിംഗ് ബൂത്തുകള്‍ ഒരുക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തുന്നതിന് ഒന്നര ലക്ഷം ഉദ്യോഗസ്ഥരെ ഏര്‍പ്പെടുത്തി. പോലീസും കേന്ദ്ര സേനയും തെരഞ്ഞെടുപ്പ് കേന്ദ്രങ്ങളിൽ സുരക്ഷ ഒരുക്കും. പ്രശ്‌ന ബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തി. വോട്ടെടുപ്പ് അദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് കനത്ത പോളിംഗ് എന്നാണു റിപ്പോർട്ടുകൾ.
Tag : General Election-2024
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: election-2024, ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, കേരളം, തിരഞ്ഞെടുപ്പ്, മനുഷ്യാവകാശം, സാങ്കേതികം