ന്യൂഡൽഹി : ഇസ്ലാം മതത്തില്‍ ജനിക്കുകയും പിന്നീട് മതം വിടുകയും ചെയ്ത അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത് എന്ന ഹര്‍ജിയില്‍ കേന്ദ്രത്തിനും കേരളത്തിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. സ്വത്ത് അവകാശം സംബന്ധിച്ച് ഇത്തരം വ്യക്തികള്‍ക്ക് ശരീ അത്ത് നിയമത്തിന്നു പകരം ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം ബാധകം ആക്കണം എന്ന് ആവശ്യപ്പെട്ട് മലയാളിയായ പി. എം. സഫിയ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി, കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് നൽകിയത്.
മുസ്ലിമായി ജനിക്കുകയും പിന്നീട് മതം ഉപേക്ഷിക്കുകയും ചെയ്തവര്‍ക്ക് മുസ്ലിം വ്യക്തി നിയമത്തിന് പകരം അനന്തരാവകാശവുമായി ബന്ധപ്പെട്ട് 1925 ലെ ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം ബാധകം ആക്കണം എന്ന് ഹർജിക്കാരിക്കു വേണ്ടി അഭിഭാഷകന്‍ പ്രശാന്ത് പത്മനാഭന്‍ സുപ്രീം കോടതിയില്‍ വാദിച്ചു.
കേസില്‍ വിശദ വാദം ഈ വരുന്ന ജൂലായ് മാസത്തിൽ കേള്‍ക്കും. വിഷയത്തില്‍ സുപ്രീം കോടതിയെ സഹായിക്കാന്‍ അഭിഭാഷകനെ ചുമതലപ്പെടുത്താന്‍ അറ്റോര്‍ണി ജനറലിനോട് നിര്‍ദ്ദേശിച്ചു. മാത്രമല്ല ഇതൊരു പ്രധാനപ്പെട്ട വിഷയം തന്നെ എന്നും വാദത്തിനിടെ ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. തുടര്‍ന്നാണ് കേന്ദ്രത്തിനും കേരളത്തിനും നോട്ടീസ് അയച്ചത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരളം, നിയമം, പ്രതിഷേധം, മനുഷ്യാവകാശം, സാമ്പത്തികം, സുപ്രീംകോടതി, സ്ത്രീ