ന്യൂഡല്‍ഹി : ശബരി മലയില്‍ യുവതി പ്രവേശനം അനുവദിച്ച വിധിക്ക് എതിരായ പുന: പരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി ഏഴംഗ ഭരണ ഘടനാ ബഞ്ചിന് വിട്ടു. എന്നാൽ പുതിയ വിധി വരുന്നത് വരെ നിലവിലെ വിധിക്ക് സ്റ്റേ ഇല്ല. ഇതു പ്രകാരം ഈ മണ്ഡല കാലത്ത് ശബരി മലയിൽ സ്ത്രീ കൾക്ക് പ്രവേശിക്കാം.
2018 സെപ്റ്റംബറില്‍ മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അദ്ധ്യക്ഷത യിലുള്ള ഭരണ ഘടനാ ബെഞ്ച് ആയി രുന്നു ശബരി മലയില്‍ യുവതി പ്രവേശനം അനുവദിച്ച് ഉത്തരവ് ഇറക്കിയത്. ഇതിന് എതിരെ 56 പുനഃ പരിശോധനാ ഹര്‍ജി കളാണ് റജിസ്റ്റര്‍ ചെയ്തത്. ഈ ഹര്‍ജികള്‍ പരിഗണിച്ചു കൊണ്ടാണ് കേസ് ഏഴംഗ ഭരണ ഘടനാ ബഞ്ചിന് വിട്ടിരിക്കുന്നത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരളം, നിയമം, പ്രതിഷേധം, മനുഷ്യാവകാശം, വിവാദം, ശബരിമല, സുപ്രീംകോടതി, സ്ത്രീ