ന്യൂഡല്‍ഹി : ലോക് സഭയിലും നിയമ സഭകളിലും വനിതകൾക്ക് മൂന്നില്‍ ഒന്ന് (33% സീറ്റ്) സംവരണം നൽകുന്നതിനുള്ള വനിതാ സംവരണ ബിൽ ലോക് സഭയില്‍ പാസ്സായി. പാർലിമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തിന്‍റെ മൂന്നാം ദിവസം ബില്ല് സ്ലിപ്പ് വോട്ടിന്ന് ഇട്ടപ്പോൾ അനുകൂലിച്ച് കൊണ്ട് 454 വോട്ടും എതിർത്ത് കൊണ്ട് 2 വോട്ടും ലഭിച്ചു.
നിലവിൽ പട്ടിക വിഭാഗത്തിനു വേണ്ടി സംവരണം ചെയ്തിട്ടുള്ളതിൽ മൂന്നിലൊന്ന് സീറ്റ് ആ വിഭാഗത്തിലെ വനിതകൾക്കായി നീക്കി വെക്കുവാനും വ്യവസ്ഥ നല്‍കി ക്കൊണ്ടുള്ളതാണ് കേന്ദ്ര നിയമ വകുപ്പു മന്ത്രി അർജുൻ റാം മേഘ്‌വാൾ അവതരിപ്പിച്ച നാരി ശക്തി വന്ദൻ ബില്ലില്‍ പറയുന്നത്.
പട്ടിക വിഭാഗങ്ങള്‍ക്ക് ഉപ സംവരണവും ഉണ്ടാകും എന്ന് ബില്ലിൽ പറയുന്നു. എന്നാൽ, ഒ. ബി. സി. വിഭാഗത്തിന്‍റെ സംവരണത്തെ ക്കുറിച്ച് ബില്ലില്‍ പരാമര്‍ശം ഒന്നും ഇല്ല.
ഭേദഗതി നടപ്പിലായി 15 വർഷത്തേക്കാണ് സംവരണം. എന്നാൽ, ഈ കാലാവധി നീട്ടാനും ബില്ലിൽ വ്യവസ്ഥ യുണ്ട്. ബിൽ ഇനി രാജ്യസഭ യിൽ അവതരിപ്പിച്ച് അവിടെ നിന്ന് പാസ്സായ ശേഷം രാഷ്ട്ര പതിയുടെ അംഗീകാരത്തിന് അയക്കും.
അംഗീകാരം ലഭിച്ചാല്‍ ഇത് നിയമം ആവുകയും ചെയ്യും. മൂന്നില്‍ ഒന്ന് വനിതാ സംവരണം നടപ്പാക്കുന്ന തോടെ ലോക് സഭയില്‍ വനിതാ എം. പി. മാരുടെ എണ്ണം 181 ആയി ഉയരും.Women Reservation Bill 2023
- വിവാഹ പൂര്‍വ്വബന്ധം കുറ്റമല്ല
- ഗര്‍ഭച്ഛിദ്രം സ്ത്രീകളുടെ അവകാശം
- വിവാഹേതര ബന്ധം കുറ്റകരമാക്കണം
- തകര്‍ന്ന വിവാഹം ഏകപക്ഷീയമായി വേര്‍പ്പെടുത്താം
- ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുന്നത് മൗലിക അവകാശം
- പ്രായപൂർത്തിയായ സ്ത്രീക്കും പുരുഷനും ഒരുമിച്ചു ജീവിക്കാം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: election-2024, അന്താരാഷ്ട്രം, ഇന്ത്യ, കേരളം, നിയമം, ബഹുമതി, മനുഷ്യാവകാശം, രാജ്യരക്ഷ, സാങ്കേതികം, സ്ത്രീ, സ്ത്രീ വിമോചനം