ന്യൂഡൽഹി : വിവാഹേതര ബന്ധം ക്രിമി നൽ കുറ്റമല്ല എന്നുള്ള സുപ്രീം കോടതി വിധി യിൽ നിന്നും സൈന്യ ത്തെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് കര സേന സുപ്രീം കോടതി യിലേക്ക്. ഇന്ത്യൻ ശിക്ഷാ നിയമ ത്തിലെ 497 -ാംവകുപ്പ് റദ്ദാക്കിയതി ലൂടെ വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ല എന്നു വന്നതോടെ സൈന്യ ത്തിലെ അച്ചടക്കം ലംഘിക്കപ്പെടും എന്ന ആശങ്ക യിലാണ് ഈ നീക്കം.
സേനയിലെ ഒരു ഉദ്യോഗ സ്ഥന്റെ ഭാര്യയു മായി മറ്റൊരു ഉദ്യോ ഗസ്ഥൻ ബന്ധപ്പെട്ടതായി തെളി ഞ്ഞാൽ സൈനികചട്ടങ്ങൾ പ്രകാരം കുറ്റ ക്കാരനെ സർവ്വീസിൽ നിന്ന് പുറത്താ ക്കുവാന്‍ സാധിക്കും.
വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ല എന്നുള്ള 2018 ലെ സുപ്രീം കോടതി വിധി പ്രകാരം സേന യിലെ അച്ചടക്കം നില നിര്‍ത്തു ന്നത് ഏറെ പ്രയാസകര മായി രിക്കും എന്നാണ് സേനാ വൃത്ത ങ്ങള്‍ കണക്കു കൂട്ടുന്നത്. ഈ വിഷയ ത്തിൽ കരസേന യുടെ അഭി പ്രായം പ്രതി രോധ മന്ത്രാലയ ത്തിനു മുമ്പിൽ ഉന്നയി ച്ചിട്ടുണ്ട്.
വിവാഹിതയായ സ്ത്രീയുമായി ഉഭയ സമ്മത ത്തോടെ പര പുരുഷന്‍ ബന്ധ പ്പെട്ടാലും ആ സ്ത്രീ യുടെ ഭർത്താവ് പരാതി പ്പെട്ടാൽ ക്രിമിനൽ ക്കുറ്റം ചുമത്തി പുരുഷന് ജയിലിൽ ശിക്ഷ വരെ വ്യവസ്ഥ ചെയ്യുന്നത് ആയിരുന്നു 497 -ാം വകുപ്പ്.
Image Credit : Indian Army Wiki
- വിവാഹ പൂര്‍വ്വ ബന്ധം കുറ്റമല്ല
- ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുന്നത് മൗലിക അവകാശം
- പ്രായ പൂർത്തിയായ സ്ത്രീക്കും പുരുഷനും ഒരുമിച്ചു ജീവിക്കാം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: army, ഇന്ത്യ, കോടതി, നിയമം, മനുഷ്യാവകാശം, വിവാദം, സുപ്രീംകോടതി, സ്ത്രീ, സ്ത്രീ വിമോചനം