ഭീകരാക്രമണം : വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ കരസേന പുറത്തു വിട്ടു

July 10th, 2024

army-released-names-and-informations-of-soldiers-martyred-in-katwa-terror-attack-ePathram

ന്യൂഡൽഹി : ജമ്മു കശ്മീരിലെ കത്വയില്‍ സൈനിക വാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകര ആക്രമണ ത്തില്‍ വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ പുറത്തു വിട്ടു.

നയബ് സുബേദാര്‍ ആനന്ദ് സിംഗ്, ഹവല്‍ദാര്‍ കമല്‍ സിംഗ്, നായിക് വിനോദ് സിംഗ്, അനുജ് നേഗി, ആദര്‍ശ് നേഗി എന്നിവരാണ് ആക്രമണത്തില്‍ വീരമൃത്യു വരിച്ചത്. കരസേനയുടെ 22 ഗര്‍വാള്‍ റൈഫിള്‍സിലെ ജവാന്‍മാരാണ് അഞ്ച് പേരും. സംസ്കാരം ബുധനാഴ്ച നടക്കും.

കത്വയില്‍ നിന്ന് നൂറ്റി അമ്പതോളം കിലോ മീറ്റര്‍ അകലെ മച്ചേഡി കിണ്ട്‌ലി മല്‍ഹാര്‍ റോഡില്‍ പട്രോളിംഗ് നടത്തുന്നതിനിടെ നടന്ന ഭീകര ആക്രമണ ത്തിലാണ് 5 സൈനികർ വീരമൃത്യു വരിച്ചത്. ആറ് സൈനികര്‍ക്ക് പരുക്കേറ്റു. സൈനിക വാഹന വ്യൂഹത്തിന് നേരെ ഗ്രനേഡ് എറിഞ്ഞ ശേഷം ഭീകരര്‍ വെടി ഉതിര്‍ക്കുകയായിരുന്നു.

സൈന്യം തിരിച്ചടിച്ചതോടെ ഭീകരര്‍ വനത്തിനുള്ളില്‍ മറഞ്ഞു. പ്രദേശത്ത് ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

ഇന്നലെ ജമ്മു കാശ്മീരിലെ ദോഡയിലും സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. വനമേഖലയിലാണ് ഏറ്റു മുട്ടല്‍ തുടരുന്നത് എന്നാണു റിപ്പോർട്ടുകൾ.

Image Credit : Twitter X &  adgpi – indian army

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ജവാന്മാരുടെ കുടുംബ ങ്ങള്‍ക്കുള്ള നഷ്ട പരിഹാരം വര്‍ദ്ധിപ്പിച്ചു

October 6th, 2019

indian-army-epathram
ന്യൂഡല്‍ഹി : വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബ ങ്ങള്‍ക്ക് നല്‍കി വന്നിരുന്ന നഷ്ട പരിഹാരത്തുക നാലിരട്ടി ആക്കി വര്‍ദ്ധിപ്പിച്ചു. രണ്ടു ലക്ഷം രൂപയില്‍ നിന്ന് എട്ടു ലക്ഷം രൂപയിലേ ക്കാണ് തുക ഉയര്‍ത്തിയത്. കുടുംബ പെന്‍ഷന്‍, ഇന്‍ഷ്വറന്‍സ് എന്നവക്കു പുറമെ യാണ് ഈ സഹായം.

indian-army-epathram

ആര്‍മി ബാറ്റില്‍ ക്യാഷ്വാലിറ്റിസ് വെല്‍ഫയര്‍ ഫണ്ടില്‍ നിന്നായിരിക്കും പണം നല്‍കുക. ഇത് സംബന്ധിച്ച ഉത്തര വില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഒപ്പു വെച്ചു. സൈനിക രുടെ ദീര്‍ഘ കാലത്തെ ആവശ്യമാണ് ഇതോടെ നടപ്പിലാവുന്നത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വിവാഹേതര ബന്ധം കുറ്റകരമാക്കണം : കര സേന

September 10th, 2019

logo-adgpi-indian-army-ePathram
ന്യൂഡൽഹി : വിവാഹേതര ബന്ധം ക്രിമി നൽ കുറ്റമല്ല എന്നുള്ള സുപ്രീം കോടതി വിധി യിൽ നിന്നും സൈന്യ ത്തെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് കര സേന സുപ്രീം കോടതി യിലേക്ക്. ഇന്ത്യൻ ശിക്ഷാ നിയമ ത്തിലെ 497 -ാംവകുപ്പ് റദ്ദാക്കിയതി ലൂടെ വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ല എന്നു വന്നതോടെ സൈന്യ ത്തിലെ അച്ചടക്കം ലംഘിക്കപ്പെടും എന്ന ആശങ്ക യിലാണ് ഈ നീക്കം.

സേനയിലെ ഒരു ഉദ്യോഗ സ്ഥന്റെ ഭാര്യയു മായി മറ്റൊരു ഉദ്യോ ഗസ്ഥൻ ബന്ധപ്പെട്ടതായി തെളി ഞ്ഞാൽ സൈനികചട്ടങ്ങൾ പ്രകാരം കുറ്റ ക്കാരനെ സർവ്വീസിൽ നിന്ന് പുറത്താ ക്കുവാന്‍ സാധിക്കും.

വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ല എന്നുള്ള 2018 ലെ സുപ്രീം കോടതി വിധി പ്രകാരം സേന യിലെ അച്ചടക്കം നില നിര്‍ത്തു ന്നത് ഏറെ പ്രയാസകര മായി രിക്കും എന്നാണ് സേനാ വൃത്ത ങ്ങള്‍ കണക്കു കൂട്ടുന്നത്. ഈ വിഷയ ത്തിൽ കരസേന യുടെ അഭി പ്രായം പ്രതി രോധ മന്ത്രാലയ ത്തിനു മുമ്പിൽ ഉന്നയി ച്ചിട്ടുണ്ട്.

വിവാഹിതയായ സ്ത്രീയുമായി ഉഭയ സമ്മത ത്തോടെ പര പുരുഷന്‍ ബന്ധ പ്പെട്ടാലും ആ സ്ത്രീ യുടെ ഭർത്താവ് പരാതി പ്പെട്ടാൽ ക്രിമിനൽ ക്കുറ്റം ചുമത്തി പുരുഷന് ജയിലിൽ ശിക്ഷ വരെ വ്യവസ്ഥ ചെയ്യുന്നത് ആയിരുന്നു 497 -ാം വകുപ്പ്.

Image Credit : Indian Army Wiki

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »


« ദക്ഷിണേന്ത്യയില്‍ ഭീകര ആക്രമണ സാദ്ധ്യത : മുന്നറിയിപ്പുമായി സൈന്യം
സാമ്പത്തിക പ്രതിസന്ധി തുടരുമ്പോള്‍ പ്രധാനമന്ത്രി സംസാരിക്കുന്നത് പശുവിനെക്കുറിച്ച്’; വിമര്‍ശനവുമായി കോണ്‍ഗ്രസ് »



  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine