ന്യൂഡല്‍ഹി : എ. പി. അബ്ദുള്ള ക്കുട്ടി ബി. ജെ. പി. യില്‍ ചേര്‍ന്നു. ഇന്ന് പാര്‍ല മെന്റിൽ വച്ച് ബി. ജെ. പി. വര്‍ക്കിംഗ് പ്രസിഡണ്ട് ജെ. പി. നഡ്ഡ യിൽ നിന്നും എ. പി. അബ്ദുള്ള ക്കുട്ടി അംഗത്വം സ്വീകരിച്ചു. വിദേശ കാര്യ സഹ മന്ത്രി വി. മുരളീ ധരൻ ഉൾപ്പെടെയുള്ള പ്രമുഖര്‍ ചടങ്ങിൽ സംബന്ധിച്ചു.
കോണ്‍ഗ്ര സ്സില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരി ക്കു മ്പോള്‍ നരേന്ദ്ര മോഡി യെ പുകഴ്ത്തി ഫേയ്സ് ബുക്ക് പോസ്റ്റ് ഇട്ടതിനെ തുടര്‍ന്ന് അബ്ദുള്ള ക്കുട്ടി യെ കോണ്‍ ഗ്രസ്സില്‍ നിന്നും പുറ ത്താക്കി യിരുന്നു. ബി. ജെ. പി. യില്‍ ചേര്‍ന്ന തോ ടെ താന്‍ ദേശീയ മുസ്ലീം ആയി മാറി എന്ന് അബ്ദുള്ള ക്കുട്ടി മാധ്യമ ങ്ങളോടു പറഞ്ഞു. മുസ്ലീങ്ങളും ബി. ജെ. പി. യും തമ്മി ലുള്ള അകലം കുറക്കുവാന്‍ ശ്രമിക്കും എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി യുമായി അബ്ദുള്ള ക്കുട്ടി കൂടി ക്കാഴ്ച നടത്തിയി രുന്നു. ബി. ജെ. പി. യില്‍ ചേരാൻ അദ്ദേഹം ആവശ്യപ്പെട്ടു എന്നും അബ്ദുള്ളക്കുട്ടി വ്യക്ത മാക്കി യിരുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: bjp, ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കേരളം, കേരള രാഷ്ട്രീയം, വിവാദം