ന്യൂഡൽഹി : ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ബി. ജെ. പി. യുടെ അംഗത്വം എടുത്ത അനില്‍ ആന്‍റണി ബി. ജെ. പി. യുടെ ദേശീയ സെക്രട്ടറി. 13 ദേശീയ സെക്രട്ടറി മാരില്‍ ഒരാളാണ് അനില്‍. ബി. ജെ. പി. ദേശീയ അദ്ധ്യക്ഷൻ ജെ. പി. നദ്ദയാണ് ഭാരവാഹി പട്ടിക പ്രഖ്യാപിച്ചത്.
ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പങ്ക് തുറന്നു കാട്ടിയ ബി. ബി. സി. ഡോക്യു മെന്‍ററിക്ക് എതിരായുള്ള കോൺഗ്രസ്സ് നിലപാടിൽ പ്രതിഷേധിച്ചു കൊണ്ടാണ് എ. ഐ. സി. സി. സോഷ്യൽ മീഡിയ കോഡിനേറ്ററും കെ. പി. സി. സി. ഡിജിറ്റൽ മീഡിയ കൺവീനറും ആയിരുന്ന അനിൽ ആന്‍റണി ബി. ജെ. പി. യിൽ ചേർന്നത്. മുതിർന്ന കോൺഗ്രസ്സ് നേതാവ് എ. കെ. ആന്‍റണിയുടെ മകനാണ് അനിൽ ആന്‍റണി.
ദേശീയ മുസ്ലീം എന്ന് അവകാശപ്പെട്ട് ബി. ജെ. പി. യിൽ ചേർന്ന എ. പി. അബ്ദുള്ളക്കുട്ടിക്കു ലഭിച്ച ദേശീയ ഉപാദ്ധ്യക്ഷന്‍ പദവിയില്‍ അദ്ദേഹം തുടരും. Twitter
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: bjp, ഇന്ത്യന്‍ രാഷ്ട്രീയം, കേരളം, കേരള രാഷ്ട്രീയം, ബഹുമതി