ന്യൂഡല്‍ഹി : പി. ഡി. പി. നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തിലേക്ക് പോകുവാന്‍ സുപ്രീം കോടതി അനുമതി നല്‍കി. രണ്ടാഴ്ചയില്‍ ഒരിക്കല്‍ തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ ഹാജരാകണം എന്നും ചികിത്സക്കു വേണ്ടി സ്വന്തം ജില്ലക്ക് പുറത്തുള്ള ജില്ലയില്‍ കൊല്ലം പോലീസിന്‍റെ അനുമതിയോടെ പോകാം എന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
ജാമ്യ വ്യവസ്ഥയിൽ ഇളവ് വേണം എന്നുള്ള അബ്ദുൾ നാസർ മഅദനിയുടെ ഹർജി പരിഗണിച്ചാണ് സുപ്രിം കോടതി നടപടി. മഅദനി ഉള്‍പ്പെട്ട ബെംഗളൂരു സ്‌ഫോടന ക്കേസിലെ സാക്ഷി വിസ്താരം പൂര്‍ത്തി യായി എന്ന് സുപ്രീം കോടതിയില്‍ കര്‍ണ്ണാടക പോലീസ് വ്യക്തമാക്കി.
തുടര്‍ന്നാണ് ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് കേരളത്തിലെ സ്വന്തം പ്രദേശത്ത് തങ്ങാന്‍ സുപ്രീം കോടതി അനുമതി നല്‍കിയത്. Image Credit: Twitter
- മഅദനിക്ക് ഉപാധികളോടെ ജാമ്യം
- മഅദനിയുടെ ആരോഗ്യ നില തൃപ്തികരം
- ഗുരുതരമായ ആരോപണവുമായി കര്‍ണ്ണാടക സര്‍ക്കാര്‍
- സിറ്റിസണ്‍ ജേണലിസം : മദനി, മാര്‍ക്കിസം, ലീഗ്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, കേരളം, കേരള രാഷ്ട്രീയം, കോടതി, തീവ്രവാദം, പ്രതിഷേധം, മനുഷ്യാവകാശം, വിവാദം, സുപ്രീംകോടതി