ന്യൂഡല്‍ഹി : എയര്‍ ഇന്ത്യയുടെ ലോഗോയില്‍ മാറ്റം വരുത്തി ടാറ്റ ഗ്രൂപ്പ്. ഈ വര്‍ഷം ഡിസംബര്‍ മുതല്‍ എയര്‍ ഇന്ത്യാ വിമാനങ്ങളില്‍ പുതിയ ലോഗോ ഉണ്ടായിരിക്കും എന്നും പുതിയ ഇന്ത്യയുടെ സത്ത അടങ്ങുന്നതാണ് ഈ ലോഗോ എന്നും ടാറ്റ ഗ്രൂപ്പ് അധികൃതര്‍ അറിയിച്ചു.
എയര്‍ ഇന്ത്യയെ അടയാളപ്പെടുത്തുന്ന ഐതി ഹാസിക ചിഹ്നമാണ് മഹാരാജ. അതേ സമയം കമ്പനിയുടെ ഭാവി പദ്ധതികളില്‍ മഹാരാജയെ ഉള്‍പ്പെടുത്തും എന്നും ആ ചിഹ്നത്തെ പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടില്ല എന്നും എയര്‍ ഇന്ത്യ സി. ഇ. ഒ. കാംപല്‍ വില്‍സന്‍ പറഞ്ഞു.
എയര്‍ ഇന്ത്യയെ ലോകോത്തര എയര്‍ലൈന്‍ ആക്കി മാറ്റുവാന്‍ കൂടിയാണ് ലോഗോ മാറ്റത്തിലൂടെ കമ്പനി ലക്ഷ്യം വെക്കുന്നത്. പുതിയ ഇന്ത്യയെ ആഗോള തലത്തില്‍ അഭിമാനത്തോടെ അടയാളപ്പെടുത്തുക യാണ് ഉദ്ദേശം എന്നും അധികൃതര്‍ അറിയിച്ചു.
Image Credit : Twitter & Air India OLD LOGOS
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അന്താരാഷ്ട്രം, ഇന്ത്യ, കേരളം, പ്രവാസി, വിമാനം, വ്യവസായം, സാങ്കേതികം