ഇംഫാൽ : കേന്ദ്ര സർക്കാരിനെയും മണി പ്പൂരിലെ ബി. ജെ. പി. സർക്കാരി നെയും വിമർശിച്ച കിഷോർ ചന്ദ്ര വാംഖെം എന്ന മാധ്യമ പ്രവർ ത്തകനെ ദേശീയ സുരക്ഷ (എൻ. എസ്. എ.) നിയമ പ്രകാരം അറസ്റ്റു ചെയ്തു ജയി ലില്‍ അടച്ചു. പ്രാദേശിക ന്യൂസ് ചാനല്‍ ഐ. എസ്. ടി. വി. റിപ്പോർട്ടറും അവതാര കനു മാണ് കിഷോർ ചന്ദ്ര വാംഖെം.
ഝാൻസി റാണി യുടെ ജന്മദിന ആഘോഷം സംബന്ധിച്ച് നവംബർ 19 ന് സോഷ്യല്‍ മീഡിയ യില്‍ കിഷോർ ചന്ദ്ര പോസ്റ്റ് ചെയ്ത വീഡിയോ ആണ് കേസ്സിന് കാരണ മായത്.
ഝാൻസി റാണി യുടെ പ്രവർ ത്തന ങ്ങൾക്ക് മണി പ്പൂരു മായി ഒരു ബന്ധവുമില്ല എന്നും സംസ്ഥാന മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ്, കേന്ദ്ര സര്‍ക്കാറിന്റെ കളിപ്പാവ യാണ് എന്നും കേന്ദ്രം പറഞ്ഞത് അനുസരി ച്ചാണ് സംസ്ഥാന സർക്കാർ ഝാൻസി റാണി യുടെ ജന്മ ദിനം ആഘോഷിക്കുന്നത് എന്നും വീഡിയോ യിൽ പറയുന്നു.
തുടർന്ന് അദ്ദേഹത്തെ അറസ്റ്റുചെയ്യുക യായിരുന്നു. ഇംഫാൽ വെസ്റ്റ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റാണ് ഒരു വർഷത്തെ തടവു ശിക്ഷ വിധിച്ചത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: bjp, ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്റര്‍നെറ്റ്, മാധ്യമങ്ങള്‍, വിവാദം