അർണബ് ഗോസ്വാമി അറസ്റ്റിൽ

November 4th, 2020

മുംബൈ : റിപ്പബ്ലിക് ടി. വി. എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ മുംബൈ യിലെ വീട്ടിൽ നിന്നു മാണ് അര്‍ണ ബിനെ കസ്റ്റഡി യില്‍ എടുത്തത്.

ആർക്കിടെക്റ്റ് ആൻവി നായിക്, മാതാവ് കുമുദ് നായിക് എന്നിവര്‍ 2018-ൽ ആത്മഹത്യ ചെയ്ത കേസിൽ പ്രേരണ ക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. ആൻവി നായികിന്റെ ആത്മ ഹത്യാക്കുറിപ്പില്‍ അര്‍ണബി ന്റെ പേരും പരാമര്‍ശി ച്ചിരുന്നു.

ആത്മഹത്യയെ തുടർന്ന് റജിസ്റ്റര്‍ ചെയ്ത കേസിൽ മഹാ രാഷ്ട്ര പോലീസ് അന്വേഷണം അവസാനി പ്പിച്ചി രുന്നു. എന്നാല്‍ നായികിന്റെ ഭാര്യ വീണ്ടും നല്‍കിയ പരാതി പ്രകാര മാണ് പുനരന്വേഷണം ആരംഭിച്ചതും അന്വേഷണ വിധേയമായി അര്‍ണബിനെ കസ്റ്റഡി യില്‍ എടുത്തതും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആത്മഹത്യാ വാര്‍ത്ത കള്‍ക്ക് അമിത പ്രാധാന്യം നല്‍കരുത് : പ്രസ്സ് കൗണ്‍സില്‍

September 15th, 2019

logo-press-council-of-india-ePathram
ന്യൂഡല്‍ഹി : വാര്‍ത്തകള്‍ക്കു പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങളു മായി പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ. ആത്മഹത്യാ വാര്‍ത്ത കള്‍ ക്ക് അമിത പ്രാധാന്യം നല്‍കരുത് എന്നും പ്രശ്‌ന ങ്ങള്‍ക്ക് പരിഹാരം ആത്മഹത്യ എന്നുള്ള തര ത്തില്‍ വാര്‍ത്ത കള്‍ നല്‍കരുത് എന്നും പുതിയ സര്‍ക്കു ലറില്‍ പറയുന്നു.

മെന്റല്‍ ഹെല്‍ത്ത് കെയര്‍ ആക്ട് 2017 കൃത്യ മായി പാലിക്കുക എന്ന ഉദ്ദേശ ത്തോടെ യാണ് മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങള്‍ പുറ പ്പെടു വിച്ചിരി ക്കു ന്നത്. അതു കൊണ്ടു തന്നെ, മാനസിക രോഗ ത്തിന് ചികിത്സ യുള്ള ആളുടെ ചിത്രം അയാ ളുടെ സമ്മത ത്തോടെ അല്ലാതെ പ്രസിദ്ധീ കരി ക്കരുത് എന്നും പ്രസ്സ് കൗണ്‍സില്‍ മുന്നറിയിപ്പു നല്‍കുന്നു.

മറ്റു വിവരങ്ങള്‍ :

  • ആത്മഹത്യ വളരെ എളുപ്പം എന്ന തരത്തിലോ ഉദ്വേഗം ജനിപ്പിക്കുന്ന രീതി യിലോ, ജീവിത പ്രശ്‌ന ങ്ങള്‍ക്കുള്ള ഏക പരി ഹാരം എന്ന രീതി യിലോ വാര്‍ത്തകള്‍ നല്‍കരുത്.
  • സെന്‍സേഷണല്‍ തല ക്കെട്ടു കള്‍ നല്‍കരുത്. ചിത്ര ങ്ങള്‍, വീഡിയോ കള്‍ സാമൂഹ മാധ്യമ ങ്ങളുടെ ലിങ്കു കള്‍ എന്നിവ നല്‍കരുത്.
  • ആത്മഹത്യ ചെയ്ത രീതികള്‍ വിശദ മാ ക്കുന്ന തര ത്തിലോ ആത്മ ഹത്യ ചെയ്ത സ്ഥാന ത്തിന്റെ വിശദാംശ ങ്ങളോ വാര്‍ത്തകളില്‍ നല്‍കരുത്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ബി. ജെ. പി. സർക്കാരു കളെ വിമർശിച്ച മാധ്യമ പ്രവർത്തകനെ തടവിലാക്കി

December 20th, 2018

kishore-chandra-wangkhem-ePathram
ഇംഫാൽ : കേന്ദ്ര സർക്കാരിനെയും മണി പ്പൂരിലെ ബി. ജെ. പി. സർക്കാരി നെയും വിമർശിച്ച കിഷോർ ചന്ദ്ര വാംഖെം എന്ന മാധ്യമ പ്രവർ ത്തകനെ ദേശീയ സുരക്ഷ (എൻ. എസ്. എ.) നിയമ പ്രകാരം അറസ്റ്റു ചെയ്തു ജയി ലില്‍ അടച്ചു. പ്രാദേശിക ന്യൂസ് ചാനല്‍ ഐ. എസ്. ടി. വി. റിപ്പോർട്ടറും അവതാര കനു മാണ് കിഷോർ ചന്ദ്ര വാംഖെം.

ഝാൻസി റാണി യുടെ ജന്മദിന ആഘോഷം സംബന്ധിച്ച് നവംബർ 19 ന് സോഷ്യല്‍ മീഡിയ യില്‍ കിഷോർ ചന്ദ്ര പോസ്റ്റ് ചെയ്ത വീഡിയോ ആണ് കേസ്സിന് കാരണ മായത്.

ഝാൻസി റാണി യുടെ പ്രവർ ത്തന ങ്ങൾക്ക് മണി പ്പൂരു മായി ഒരു ബന്ധവുമില്ല എന്നും സംസ്ഥാന മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ്, കേന്ദ്ര സര്‍ക്കാറിന്റെ കളിപ്പാവ യാണ് എന്നും കേന്ദ്രം പറഞ്ഞത് അനുസരി ച്ചാണ് സംസ്ഥാന സർക്കാർ ഝാൻസി റാണി യുടെ ജന്മ ദിനം ആഘോഷിക്കുന്നത് എന്നും വീഡിയോ യിൽ പറയുന്നു.

തുടർന്ന് അദ്ദേഹത്തെ അറസ്റ്റുചെയ്യുക യായിരുന്നു. ഇംഫാൽ വെസ്റ്റ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റാണ് ഒരു വർഷത്തെ തടവു ശിക്ഷ വിധിച്ചത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചു

September 6th, 2017

activist-gauri-lankesh-ePathram
ബെംഗളൂരു : മുതിർന്ന മാധ്യമ പ്രവർത്ത കയും എഴു ത്തു കാരി യുമായ ഗൗരി ലങ്കേഷ് വെടി യേറ്റു മരിച്ചു.

സെപ്റ്റംബര്‍ 5 ചൊവ്വാഴ്ച രാത്രി എട്ടു മണി യോടെ യാണ് ബാംഗളൂരു വിലെ രാജ രാജേ ശ്വരി നഗറി ലുള്ള വീടിന് മുന്നില്‍ ഗൗരി വെടിയേറ്റ് കൊല്ലപ്പെടുന്നത്.

മാധ്യമ പ്രവർ ത്തകനും എഴുത്തു കാരനുമായ പി. ലങ്കേഷിന്റെ മകളാണ് ‘ഗൗരി ലങ്കേഷ് പത്രികെ’ യുടെ എഡിറ്റര്‍ ആയ ഗൗരി.

തീവ്ര ഹിന്ദു വര്‍ഗ്ഗീയ രാഷ്ട്രീയ ത്തിന് എതിരെ ശക്ത മായ നിലപാട് എടുത്ത ഗൗരി ബി. ജെ. പി., ആർ. എസ്. എസ്., സംഘ പരിവാര്‍ പ്രവർത്തകരുടെ ശത്രു നിരയി ലായി രുന്നു. കല്‍ ബുര്‍ഗി വധ ക്കേസില്‍ സംഘ പരി വാര്‍ വിമര്‍ ശന ത്തില്‍ മുന്‍ നിര യില്‍ നിന്ന ഇവർ നരേന്ദ്ര മോഡി യുടെ കടുത്ത വിമര്‍ശക കൂടി യായി രുന്നു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

മാദ്ധ്യമ പ്രവർത്തകനു നേരെ വധേര തട്ടിക്കയറി

November 2nd, 2014

robert-vadra-epathram

ന്യൂഡൽഹി: ഭൂമി ഇടപാടിനെ കുറിച്ച് ചോദിച്ച മാദ്ധ്യമ പ്രവർത്തകനു നേരെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകൻ റോബർട്ട് വധേര തട്ടിക്കയറി. ഇഷ്ടപ്പെടാത്ത ചോദ്യത്തിന് ഉത്തരം പറയാതിരിക്കുന്നതിന് പകരം ക്ഷുഭിതനായ വധേര ചോദ്യ കർത്താവിനോട് തട്ടിക്കയറുകയും അദ്ദേഹത്തിന്റെ മൈക്ക് തട്ടിമാറ്റുകയും ചെയ്തു. മാദ്ധ്യമ പ്രവർത്തകർ മര്യാദ പാലിക്കണം എന്നും കോടതിയിൽ തെളിയിക്കപ്പെടാത്ത ആരോപണങ്ങളെ പറ്റി ചോദ്യങ്ങൾ ഉന്നയിക്കരുത് എന്നുമാണ് ഈ സംഭവത്തെ പറ്റി കോൺഗ്രസ് നേതാവ് രേണുക ചൌധരി പിന്നീട് പ്രതികരിച്ചത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

1 of 4123»|

« Previous « ആനയെ കടത്തി വെട്ടി പോത്തിന്റെ മോഹ വില ഏഴു കോടി
Next Page » ജാര്‍ഖണ്ഡില്‍ ബി.ജെ.പി സഖ്യം അധികാരത്തിലേക്ക്:കാശ്മീരില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല »



  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine