ന്യൂഡല്‍ഹി: വാര്‍ത്താ മാദ്ധ്യമ രംഗത്തും നൂറ് ശതമാനം വിദേശ നിക്ഷേപത്തിന് കേന്ദ്രം ഒരുങ്ങുന്നു. പ്രതിരോധ മേഖലയിൽ നൂറ് ശതമാനം വിദേശ നിക്ഷേപം ആകാമെന്നതിന്റെ പിന്നാലെയാണ് കേന്ദ്ര സർക്കാരിന്റെ ഈ നീക്കം. ഇക്കാര്യത്തിൽ മാദ്ധ്യമ രംഗവുമായി ബന്ധപ്പെട്ട വിവിധ കക്ഷികളില്‍ നിന്ന് ആവശ്യത്തിന് അഭിപ്രായം തേടിയിട്ടുണ്ട് എന്ന് വാര്‍ത്താ വിതരണ മന്ത്രി പ്രകാശ് ജാവേദ്ക്കര്‍ പറഞ്ഞു. നിലവിൽ വാര്‍ത്താ മാദ്ധ്യമ രംഗത്ത് 26 ശതമാനമാണ് നേരിട്ടുള്ള വിദേശ നിക്ഷേപം. ഇത് നൂറ് ശതമാനമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. വിനോദ, വാണിജ്യ പ്രസിദ്ധീകരണങ്ങളിലും ചാനലുകളിലും ഇപ്പോള്‍ നൂറ് ശതമാനം വിദേശ നിക്ഷേപം അനുവദിച്ചിട്ടുണ്ട്.