ചെന്നൈ : വാർത്ത പ്രസി ദ്ധീകരി ച്ചതിന്റെ പേരിൽ മാധ്യമ ങ്ങളുടെ വായ മൂടി ക്കെട്ടി യാൽ ജനാധിപത്യം അപകട ത്തിൽ ആവും എന്നും ഇന്ത്യ നാസി രാജ്യം ആയി മാറും എന്നും മദ്രാസ് ഹൈക്കോടതി.
എ. ഐ. എ. ഡി. എം. കെ. സർക്കാർ 2012 ൽ ‘ഇന്ത്യ ടുഡേ’ തമിഴ് വാരികക്ക് എതിരെ നൽ കിയ അപ കീർത്തി ക്കേസ് റദ്ദാക്കി ക്കൊ ണ്ടാണ് മദ്രാസ് ഹൈക്കോടതി ഇങ്ങിനെ പറഞ്ഞത്.
2012 ആഗസ്റ്റ് എട്ടിന്നു ഇന്ത്യാ ടുഡേ വാരിക യിൽ പ്രസി ദ്ധീക രിച്ച ലേഖന ത്തില്‍, തോഴി ശശികല യുടെ പ്രേരണ യാല്‍ മുഖ്യ മന്ത്രി ജയലളിത, മന്ത്രി സ്ഥാന ത്തു നിന്നും ചെങ്കോട്ടയ്യനെ നീക്കി എന്ന് ആരോപിച്ചിരുന്നു. ഇതിന്ന് എതിരേ യാണ് തമിഴ്നാട് സർക്കാർ, ചെന്നൈ പ്രിൻ സിപ്പൽ സെഷൻസ് കോടതി യെ സമീപിച്ചത്.
‘ഇന്ത്യ സജീവ മായ ജനാധി പത്യ രാജ്യ മാണ്. മാധ്യമ ങ്ങൾ അതിന്റെ അവിഭാജ്യ ഘടക ങ്ങളു മാണ്. മാധ്യമ ങ്ങളെ ഈ രീതി യിൽ അമർച്ച ചെയ്താൽ, ഇന്ത്യ നാസി രാജ്യമാകും. നമ്മുടെ സ്വാതന്ത്ര്യ പ്പോരാളി കളു ടെയും ഭരണ ഘടനാ ശില്പി കളു ടെയും കഠിനാധ്വാനം പാഴാ കും. മാധ്യമ ങ്ങളുടെ ഭാഗത്തു നിന്ന് വല്ല പ്പോഴും ചില വീഴ്ചകള്‍ ഉണ്ടായേക്കാം.
എങ്കിലും ജനാധിപത്യത്തിന്റെ നിലനില്‍പ്പ് എന്നുള്ള വിശാല താത്പര്യം കണക്കില്‍ എടുത്ത് ആ വീഴ്ചകൾ അവഗണിക്കാം ’ എന്ന് വിധി പ്രസ്താവിച്ചു കൊണ്ട് ജസ്റ്റിസ്. പി. എൻ. പ്രകാശ് പറഞ്ഞു. മതി യായ കാരണ ങ്ങള്‍ ഇല്ലാതെ പത്ര മാസിക കളെ ഞെരിച്ച മർത്തു വാന്‍ നടത്തുന്ന ശ്രമ ങ്ങളെ ചെറുത്തില്ല എങ്കിൽ അത് കോടതി യുടെ പരാ ജയം ആകും എന്നും അദ്ദേഹം വിധിന്യായ ത്തില്‍ കൂട്ടിച്ചേര്‍ത്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, കോടതി, തമിഴ്നാട്, മനുഷ്യാവകാശം, വിവാദം