മലയാളത്തിന് വിലക്ക് : പ്രതിഷേധം ഇരമ്പുന്നു

June 6th, 2021

alphabet-aa-malayalam-letter-ePathram
ന്യൂഡല്‍ഹി : മലയാളം സംസാരിക്കുന്നതിനു നഴ്സിംഗ് ജീവനക്കാര്‍ക്ക് ഡല്‍ഹിയിലെ ജി. ബി. പന്ത് ആശുപത്രി യില്‍ വിലക്ക് ഏര്‍പ്പെടുത്തിയത് വിവാദം ആവുന്നു. ആശുപത്രി ജോലിക്കിടെ മലയാളം സംസാരിക്കുന്നത് രോഗി കൾക്കും സഹപ്രവർത്ത കർക്കും ബുദ്ധി മുട്ട് ഉണ്ടാക്കുന്നു എന്ന കാരണം കാണിച്ചു കൊണ്ടാണ് ജി. ബി. പന്ത് ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് സര്‍ക്കുലര്‍ ഇറക്കിയത്.

ജോലിക്കിടെ ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ മാത്രമേ സംസാരിക്കുവാൻ പാടുള്ളൂ എന്നും ഉത്തരവ് ലംഘിച്ചാല്‍ കനത്ത ശിക്ഷാ നടപടികള്‍ക്ക് വിധേയര്‍ ആവേണ്ടി വരും എന്നും ഉത്തരവില്‍ പറയുന്നു.

ഈ നടപടിക്ക് എതിരെ കനത്ത പ്രധിഷേധം ഉയര്‍ന്നു വന്നിട്ടുണ്ട്. കോണ്‍ഗ്രസ്സ് നേതാക്കളായ രാഹുല്‍ ഗാന്ധി, കെ. സി. വേണു ഗോപാല്‍,  ശശി തരൂര്‍ തുടങ്ങിയവര്‍ വിമര്‍ശനവുമായി രംഗത്ത് എത്തി യിട്ടുണ്ട്.

ഡല്‍ഹി രാജ് ഘട്ട് ജവഹര്‍ ലാല്‍ നെഹ്റു മാര്‍ഗ്ഗിലെ ഗോവിന്ദ് വല്ലഭ് പന്ത് (ജി. ബി. പന്ത്) ഇന്‍സ്റ്റി റ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ എജ്യു ക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് എന്ന സ്ഥാപ നത്തില്‍ നിരവധി മലയാളി നഴ്സുമാര്‍ ജോലി ചെയ്തു വരുന്നു.  ഇവര്‍ തമ്മില്‍ ആശയ വിനിമയം നടത്തുന്നത് മലയാളത്തില്‍ തന്നെ യാണ്.

മാത്രമല്ല പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മിസോറാം തുടങ്ങി വിവിധ സംസ്ഥാന ങ്ങളില്‍ നിന്നുള്ള ആശുപത്രി ജീവനക്കാര്‍ അവരവരുടെ പ്രാദേശിക ഭാഷ യിൽ തന്നെ യാണ് പരസ്പരം സംസാരി ക്കുന്നത്. എന്നാൽ വിലക്ക് ഏർപ്പെടുത്തിയത് മലയാളത്തിന് മാത്രവും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ബ്യാരി ഭാഷക്ക്​ ലിപി : പതിമൂന്നു സ്വരാക്ഷര ങ്ങളും ഒമ്പത്​ അക്കങ്ങളും

September 14th, 2020

beary-language-letter-and-numbers-new-script-ePathram
കാസര്‍ഗോഡ് : ബ്യാരി ഭാഷക്ക് ലിപി യായി. ഇതു വരെ വാ മൊഴിയായി മാത്രം നില നിന്നിരുന്ന ബ്യാരി ഭാഷ യുടെ സ്ക്രിപ്റ്റ് വികസിപ്പിച്ച് എടുത്തത് കർണ്ണാടക ബ്യാരി സാഹിത്യ അക്കാദമിയാണ്. പതിമൂന്നു സ്വരാക്ഷര ങ്ങളും മുപ്പത്തി മൂന്നു വ്യഞ്ജനാക്ഷര ങ്ങളും ഒമ്പത് അക്ക ങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കര്‍ണ്ണാടക അതിര്‍ത്തിയിലെ കാസര്‍ഗോഡ് പ്രദേശ ങ്ങളിലും തീരദേശ കർണ്ണാടക യിലും ദക്ഷിണ കന്നട, കുടക് എന്നീ മേഖല കളിലും ഏറെ ഉപയോഗി ക്കുന്ന ലിപി ഇല്ലാത്ത ഭാഷ യാണ് ബ്യാരി.

അക്ഷരങ്ങളും അക്കങ്ങളും തീരുമാനിച്ചതോടെ തീരദേശ കർണ്ണാടക യിലെ സ്കൂളു കളില്‍ മൂന്നാം ഭാഷയായി ബ്യാരി പാഠ്യ പദ്ധതി യിൽ ഉൾപ്പെടുത്തണം എന്നും സാഹിത്യ അക്കാദമി ആവശ്യപ്പെട്ടിട്ടുണ്ട്.

അക്ഷരങ്ങൾ ടൈപ്പ് ചെയ്യാൻ കഴിയുന്ന പുതിയ ബ്യാരി ആപ്പ്, പുതിയ ലിപി ഉപയോഗിച്ച് 2021 ലെ ബ്യാരി കലണ്ടറും അക്കാദമി പുറത്തിറക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഒരു രാജ്യം – ഒരു ഭാഷ : ഹിന്ദിക്ക് ഇന്ത്യയെ ഒരുമിച്ച് നിര്‍ത്താനാവും എന്ന് അമിത് ഷാ

September 15th, 2019

amit-sha-union-home-minister-of-india-bjp-leader-ePathram
ന്യൂഡല്‍ഹി : ലോകത്തിന്നു മുന്‍പില്‍ ഇന്ത്യയെ അടയാള പ്പെടുത്തു വാനും രാജ്യത്തെ ഒരു മിച്ച് നിര്‍ത്തു വാനും ഹിന്ദി ഭാഷക്കു സാധിക്കും എന്നും ജന ങ്ങള്‍ മാതൃ ഭാഷ യോടൊപ്പം ഹിന്ദി ഉപയോഗി ക്കുന്നത് വര്‍ദ്ധിപ്പിക്കണം എന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹിന്ദി ദിനാ ചരണ ത്തിന്റെ ഭാഗ മായി അമിത് ഷാ തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചതാണ് ഇക്കാര്യം.

നിരവധി ഭാഷകൾ സംസാരി ക്കുന്ന രാജ്യ മാണ് ഇന്ത്യ. എല്ലാ ഭാഷ കൾക്കും അതി ന്റേ തായ പ്രധാന്യം ഉണ്ട്. എന്നാലും ഇന്ത്യ യുടെ സ്വത്വം ആയി മാറേണ്ട ഒരു ഭാഷ ഉണ്ടാ യിരി ക്കണം എന്നത് വളരെ പ്രധാന മാണ്. ഒരു ഭാഷക്ക് ഇന്ന് ഇന്ത്യയെ ഒന്നിപ്പിക്കാന്‍ കഴിയു മെങ്കില്‍ അത് വ്യാപക മായി സംസാരി ക്കുന്ന ഹിന്ദി ആണെന്നും അദ്ദേഹം കുറിച്ചു.

ഹിന്ദി ദിനാചരണ ത്തിന്റെ ഭാഗ മായി അമിത് ഷാ തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ച ഈ പ്രസ്താവന ക്ക് എതിരെ രാജ്യ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.

 അമിത്‌ ഷാ രാജി വെച്ചു – അറസ്റ്റ്‌ ഉടനടി

image credit : wiki page

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« ഗതാഗത നിയമ ലംഘന പിഴ സംസ്ഥാന ങ്ങൾക്ക് നിശ്ചയിക്കാം
ആത്മഹത്യാ വാര്‍ത്ത കള്‍ക്ക് അമിത പ്രാധാന്യം നല്‍കരുത് : പ്രസ്സ് കൗണ്‍സില്‍ »



  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine