ന്യൂഡല്‍ഹി : പഞ്ച നക്ഷത്ര ഹോട്ടലു കള്‍ക്ക് മാത്രം ബാര്‍ ലൈസന്‍സ് നല്‍കി യാല്‍ മതി എന്ന സംസ്ഥാന സര്‍ക്കാ റിന്റെ മദ്യ നയം ചോദ്യം ചെയ്ത് ബാറുടമ കള്‍ നല്‍കിയ ഹര്‍ജി കള്‍ സുപ്രീം കോടതി തള്ളി.
പഞ്ച നക്ഷത്ര ഹോട്ടലു കള്‍ക്ക് മാത്രം ബാര്‍ അനുവദിച്ചത് വിവേചനം ആണെന്നും ഭരണ ഘടന ഉറപ്പു നല്‍കുന്ന തുല്യത യുടെ ലംഘനം ആണ് ഇതെന്നും ബാറുടമകള്‍ വാദിച്ചു.
എന്നാല്‍ മദ്യത്തിന്റെ ലഭ്യത ഘട്ടം ഘട്ട മായി കുറച്ചു കൊണ്ട് സമ്പൂര്‍ണ്ണ നിരോധന ത്തിലേക്ക് നീങ്ങു ന്നതിന്റെ ഭാഗ മായാണ് ലൈസന്‍സു കള്‍ പരിമിത പ്പെടുത്തിയത് എന്നായിരുന്നു സര്‍ക്കാറിന്റെ വാദം.
ബിവറേജസ് വഴി സര്‍ക്കാര്‍ തന്നെ മദ്യം വില്‍ക്കുന്നത് ബാറുടമ കള്‍ ചൂണ്ടി ക്കാട്ടി. വിനോദ സഞ്ചാര മേഖലയെ പരിഗണിച്ചു കൊണ്ടാണ് പഞ്ച നക്ഷത്ര ഹോട്ടലു കള്‍ക്ക് ലൈസന്‍സ് നില നിര്‍ത്തിയ തെന്ന് സര്‍ക്കാറിന്റെ വാദം കോടതി അംഗീകരിച്ചു.
ജസ്റ്റിസു മാരായ വിക്രംജിത്ത് സെന്‍, ശിവ കീര്‍ത്തി സിംഗ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.
* മദ്യം നിരോധിക്കാൻ അബ്കാരി നിയമമില്ല