ന്യൂദല്‍ഹി : പാന്‍ കാര്‍ഡിന് അപേ ക്ഷി ക്കുന്നതിനും ആദായ നികുതി റിട്ടേണു കള്‍ സമര്‍പ്പി ക്കുന്ന തിനും ജൂലായ് 1 മുതല്‍ ആധാര്‍ കാര്‍ഡ് നിര്‍ബ്ബന്ധമാക്കും. ധനകാര്യ ബില്ലില്‍ ഭേദ ഗതി യാ യിട്ടാണ് ഈ നിയമം പാർല മെന്റിൽ അവതരിപ്പിച്ചത്.
ന്യൂദല്‍ഹി : പാന്‍ കാര്‍ഡിന് അപേ ക്ഷി ക്കുന്നതിനും ആദായ നികുതി റിട്ടേണു കള്‍ സമര്‍പ്പി ക്കുന്ന തിനും ജൂലായ് 1 മുതല്‍ ആധാര്‍ കാര്‍ഡ് നിര്‍ബ്ബന്ധമാക്കും. ധനകാര്യ ബില്ലില്‍ ഭേദ ഗതി യാ യിട്ടാണ് ഈ നിയമം പാർല മെന്റിൽ അവതരിപ്പിച്ചത്.
- pma
വായിക്കുക: ഇന്ത്യ, രാജ്യരക്ഷ, വ്യവസായം, സാങ്കേതികം, സാമ്പത്തികം
ന്യൂദൽഹി : കൂടുതൽ സുരക്ഷിതമായി ആധാർ കാർഡ് ഉപയോഗി ക്കുവാനായി എൻക്രിപ്ഷൻ കീ എന്ന സുരക്ഷാ പൂട്ടു മായി യൂണിക് ഐഡന്റി ഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ (യു. ഐ. ഡി. എ. ഐ.) രംഗത്ത്.
ബയോ മെട്രിക് അടിസ്ഥാന മാക്കി യുള്ള ഡിജിറ്റൽ പണമിടപാട് നടത്തുമ്പോഴുള്ള സുരക്ഷ വർദ്ധിപ്പി ക്കുവാ നാണ് പുതിയ ഈ സംവിധാനം ഒരുക്കുന്നത്. ഇതനുസരിച്ച് ഇനി ബയോമെട്രിക് ഉപകരണ ങ്ങളിലും എൻക്രിപ്ഷൻ കീ എന്ന പൂട്ടു വരും. ഇതിനായി ഇത്തരം ഉപകരണങ്ങ ളിൽ ആവശ്യ മായ സംവിധാന ങ്ങൾ ഒരു ക്കുവാൻ നിർമ്മാ താക്കൾക്ക് യു. ഐ. ഡി. എ. ഐ. നിർദ്ദേശം നൽകി ക്കഴിഞ്ഞു.
2017 ജൂൺ ഒന്നു മുതൽ പുതിയ സംവിധാനം നിലവിൽ വരും. ആധാർ ബയോ മെട്രിക് വിവര ങ്ങള്‍ ഉപയോഗിച്ച് ഡല്‍ഹി യിലെ ചില ബാങ്കു കൾ വഴി തട്ടിപ്പ് നടന്ന തായി തെളിഞ്ഞ തോടെ യാണ് കേന്ദ്ര സർക്കാർ ആധാറിന് കൂടുതൽ സുരക്ഷ നൽ കുവാന്‍ തീരുമാനിച്ചത്.
- pma
വായിക്കുക: അഴിമതി, ഇന്ത്യ, തട്ടിപ്പ്, നിയമം, രാജ്യരക്ഷ, വിവാദം, വ്യവസായം, ശാസ്ത്രം, സാങ്കേതികം, സാമ്പത്തികം
ചെന്നൈ : പെപ്‌സി, കൊക്ക ക്കോള, ഉത്പന്ന ങ്ങള്‍ മാര്‍ച്ച് ഒന്നു മുതല്‍ തമിഴ് നാട് ബഹിഷ്ക രിക്കുന്നു. വ്യാപാരി വ്യവ സായി സംഘ ടന കളുടെ സംയുക്ത നിര്‍ദ്ദേശം അനു സരി ച്ചാണ് ഇവ യുടെ വില്‍പ്പന നിര്‍ത്തുന്നത്.
കോള ഉത്പന്നങ്ങളില്‍ വിഷാംശം ഉള്ളതായി പരിശോധന കളില്‍ വ്യക്ത മായ സ്ഥിതിക്ക് ഇത് വില്‍ ക്കു ന്നത് കുറ്റകര മാണ് എന്ന താണ് സംഘടന യുടെ നില പാട്.
കടുത്ത വരള്‍ച്ച മൂലം കര്‍ഷകര്‍ ദുരിതത്തില്‍ കഴിയു മ്പോള്‍ ജലം ഊറ്റി എടുത്ത് ശീതള പാനീയ ങ്ങള്‍ ഉത്പാദിപ്പിച്ച് ചൂഷണം നടത്തുന്നത് തടയുക എന്ന് ലക്ഷ്യം കൂടി ഈ ബഹിഷ്കരണ ത്തിനു പിന്നി ലുണ്ട്. ജെല്ലിക്കെട്ട് പ്രക്ഷോഭ ത്തോ ടൊപ്പ മാണ് പെപ്‌സി, കോള ഉല്‍പ്പന്ന ങ്ങള്‍ ബഹിഷ്‌കരി ക്കുവാനും തമിഴ് നാട്ടില്‍ ആഹ്വാനം ഉയര്‍ ന്നത്.
തമിഴ് നാട് ട്രേഡേഴ്‌സ് ഫെഡ റേഷന്‍, തമിഴ് നാട് വണികര്‍ കൂട്ട മൈപ്പ് പേരവൈ എന്നീ സംഘടന കള്‍ എടത്ത കടുത്ത തീരു മാന ത്തിന് മലയാളി കളുടെ നേതൃത്വ ത്തിലുള്ള ചെന്നൈ ചായക്കട ഉടമസ്ഥ സംഘവും പിന്തുണ പ്രഖ്യാ പിച്ചി ട്ടുണ്ട്.
- pma
വായിക്കുക: കാലാവസ്ഥ, തമിഴ്നാട്, ദുരന്തം, പരിസ്ഥിതി, പ്രതിഷേധം, മനുഷ്യാവകാശം, വ്യവസായം, സാമ്പത്തികം
കൊല്‍ക്കത്ത : കൊല്‍ക്കത്തയിലെ ഏറ്റവും വലിയ മൊത്തവ്യാപാര കേന്ദ്രമായ ബുറാബസാറില്‍ വന്‍ തീപിടുത്തം. തിങ്കളാഴ്ച രാത്രിയാണ് അപകടം നടന്നത്. തീയണക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായിരിക്കുന്നതെന്നാണ് നിഗമനം. അപകടത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടിച്ച കെട്ടിടത്തിന്റെ അടുത്തേക്കുള്ള വഴി ഇടുങ്ങിയതു കാരണം രക്ഷാപ്രവര്‍ത്തനം വൈകുകയാണ്. ഇതുവരെ 25 അഗ്നി ശമന യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
അപകടത്തെ തടയാനുള്ള സുരക്ഷാസംവിധാനങ്ങളോന്നും തീപിടിച്ച സ്ഥലത്ത് ഇല്ലായിരുന്നുവെന്ന് മേയര്‍ സോവന്‍ ചാറ്റര്‍ജി പറഞ്ഞു.
- അവ്നി
ന്യൂദല്‍ഹി : റിപ്പബ്ലിക് ദിന ആഘോഷ ങ്ങളില്‍ മുഖ്യ അതിഥി യായി പങ്കെടു ക്കു വാന്‍ ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് എത്തിയ അബു ദാബി കിരീട അവ കാശിയും യു. എ. ഇ. സായുധ സേനാ ഉപ സര്‍വ്വ സൈന്യാധി പനു മായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് രാഷ്ട്ര പതി ഭവനില്‍ ഹൃദ്യവും ഊഷ്മള വുമായ സ്വീകരണം നല്‍കി.
ബുധനാഴ്ച രാവിലെ പത്തു മണിക്ക് രാഷ്ട്രപതി ഭവനില്‍ എത്തിയ അദ്ദേഹ ത്തിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. കുതിര പ്പട്ടാള ത്തിന്റെ നേതൃത്വ ത്തിലാണ് രാഷ്ട്ര പതി ഭവ നിലേയ്ക്ക് ആനയിച്ചത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാന മന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ സ്വീകരിച്ചു.
മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശന ത്തിനായി ഇന്ത്യ യില്‍ എത്തിയ ശൈഖ് മുഹമ്മദ് ബിന്‍ സായിദ്, പ്രതിരോധ മേഖലയില്‍ അടക്കം സുപ്രധാന മായ കരാറു കളില്‍ ഒപ്പു വെക്കും.
- pma
വായിക്കുക: അന്താരാഷ്ട്രം, ഇന്ത്യ, പ്രവാസി, ബഹുമതി, വ്യവസായം, സാങ്കേതികം, സാമ്പത്തികം