ചെന്നൈ : ഐ. എസ്. ആർ. ഒ. യുടെ ഏറ്റവും ശക്തിയേറിയ ഉപഗ്രഹ വിക്ഷേ പണ വാഹന മായ ജി. എസ്. എൽ. വി. (ജിയോ സിൻ ക്രോണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ) മാർക്ക് മൂന്ന് വിക്ഷേ പിച്ചു.
തിങ്കളാഴ്ച വൈകുന്നേരം 5.28 ന് ശ്രീഹരി ക്കോട്ട യിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം.
തദ്ദേശീയ മായി വികസിപ്പിച്ച ക്രയോജനിക്ക് സാങ്കേതിക വിദ്യ ഉപ യോഗിച്ചു നടത്തുന്ന ജി. എസ്. എൽ. വി. മാർക്ക് മൂന്ന് വിക്ഷേ പണം ഇന്ത്യൻ ബഹി രാകാശ ദൗത്യ ത്തിലെ സുപ്രധാന നാഴിക ക്കല്ലാണ്. ഇതോടെ നാലു ടണ്‍ ഭാരമുള്ള ഉപഗ്രഹങ്ങളെ ഭ്രമണ പഥത്തി ലേക്ക് എത്തി ക്കുവാ നുള്ള സാങ്കേതിക വിദ്യ യുടെ കാര്യ ത്തില്‍ ഇന്ത്യ സ്വയം പര്യാപ്തമാകും.
ഏറ്റവും ഭാരം കൂടിയ (3,136 കിലോ ഗ്രാം) വാർത്താ വിനിമയ ഉപഗ്രഹ മായ ജി. സാറ്റ് – 19 ഭ്രമണ പഥ ത്തിലേക്ക് എത്തിക്കുക യാണ് ജി. എസ്. എൽ. വി. മാർക്ക് മൂന്ന് ഡി – 1 റോക്കറ്റിന്റെ ലക്ഷ്യം.
ഭാവിയിൽ മനുഷ്യരെ വഹിക്കുന്ന ബഹിരാകാശ പേടക മായും ജി. എസ്. എൽ. വി. മാർക്ക് മൂന്ന് ഉപയോഗി ക്കാനാകു മെന്നാണ് പ്രതീ ക്ഷിക്കു ന്നത്.