തിരുവനന്തപുരം : അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധം ആക്കുന്ന തിന്റെ ഭാഗമായി കേരള ത്തില്‍ കണക്കെ ടുക്കാന്‍ നിര്‍ദ്ദേശം. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉത്തരവിന്റെ അടിസ്ഥാന ത്തിലാണ് നടപടി കള്‍ക്ക് തുടക്ക മായിട്ടുള്ളത്.
കുട്ടികളില്‍ ആധാര്‍ ഉള്ളവ രുടെയും ഇല്ലാത്തവരുടെയും കണക്കുകള്‍ ശേഖരി ക്കാനാ ണ് സംസ്ഥാന സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ ജില്ലാ ഓഫീസര്‍ മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
സാമൂഹിക നീതി വകുപ്പിന്റെ കീഴിലുള്ള അങ്കണ വാടികള്‍ കേന്ദ്രീ കരിച്ചാണ് കണക്കെടുപ്പ്. വര്‍ക്കര്‍മാര്‍ക്ക് ഓരോ അങ്കണ വാടിക്കു കീഴിലു മുള്ള കുട്ടികളുടെ കണക്കെടു ക്കാനുളള നിര്‍ദ്ദേശം ജില്ലാ ഓഫീസര്‍മാര്‍ നല്‍കിക്കഴിഞ്ഞു. കുട്ടികളുടെയും രക്ഷിതാ ക്കളുടെയും സൗകര്യാനുസരണം അങ്കണ വാടികള്‍ കേന്ദ്രീകരിച്ചു നടത്തുന്ന ക്യാമ്പു കള്‍ വഴിയോ അക്ഷയ കേന്ദ്രം വഴിയോ ഫോട്ടോ യും ജൈവിക അടയാള ങ്ങളും എടുക്കാം. സാമൂഹിക നീതി വകുപ്പ്, സംസ്ഥാന അക്ഷയ കേന്ദ്രം, ഐ. ടി. മിഷന്‍ എന്നിവ യുടെ സംയുക്ത ആഭിമുഖ്യ ത്തിലാണ് കാര്‍ഡ് നല്‍കല്‍ നടക്കുക.
ആധാര്‍ കാര്‍ഡ് ഏര്‍പ്പെടുത്തി യപ്പോള്‍ ചെറിയ കുട്ടി കളു ടെ കാര്യ ത്തില്‍ നിര്‍ബന്ധ മോ മാര്‍ഗ നിര്‍ദ്ദേശമോ ഉണ്ടായിരുന്നില്ല. ഇതിനാല്‍ ഇവരില്‍ വളരെ ചെറിയ വിഭാഗ ത്തിനു മാത്രമേ ആധാര്‍ എടുക്കല്‍ നടന്നിരുന്നുള്ളൂ.
ഒന്നാം ക്ലാസില്‍ ചേരാന്‍ ആധാര്‍ നിര്‍ബന്ധം ആക്കുന്ന തിന്റെ മുന്നോടി യായിട്ടാണ് ഈ നടപടി എന്നാണ് സൂചന. ആധാര്‍ നമ്പര്‍ അടിസ്ഥാന ത്തില്‍ കുട്ടികളുടെ രോഗ വിവര ങ്ങള്‍ രേഖ പ്പെടുത്തി യാല്‍, ചെറുപ്പം മുതലുളള രോഗ ചരിത്രം ലഭിക്കാനും ചികിത്സ ലളിതമാക്കാനും സാധിക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, കുട്ടികള്‍, നിയമം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം