തൃശൂര്‍ : ഗുരുവായൂര്‍ അമ്പലത്തിന് ബോംബ് ഭീഷണി. ഗുരുവായൂര്‍ ടെമ്പിള്‍ സ്റ്റേഷന്‍ സി. ഐ. ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. 24 മണിക്കൂറിനകം ക്ഷേത്രം ബോംബ് വച്ച് തകര്‍ക്കും എന്നാണ് ഭീഷണി. വിദേശത്ത് നിന്നാണ് ഫോണ്‍ വിളി വന്നത് എന്ന് അറിയുന്നു.
ബോംബ് ഭീഷണി യെ തുടര്‍ന്ന് ഐ. ജി.യുടെ നേതൃത്വ ത്തില്‍ ക്ഷേത്ര ത്തില്‍ പരിശോധന നടത്തുക യാണ്. ഉന്നതതല പൊലീസ് സംഘം, ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് തുടങ്ങിയവ ക്ഷേത്ര ത്തില്‍ എത്തി കര്‍ശന പരിശോധന തുടങ്ങി. ഭക്തരുടെ കൈവശ മുള്ള ബാഗു കളൊന്നും ക്ഷേത്രത്തി നുള്ളി ലേക്ക് കൊണ്ട് പോകാന്‍ അനുവദി ക്കുന്നില്ല.
364 ദിവസവും ഭക്തജന ത്തിരക്ക് അനുഭവപ്പെടുന്ന ദക്ഷിണേന്ത്യ യിലെ ഏറ്റവും പ്രസിദ്ധമായ ഗുരുവയൂര്‍ ശ്രീകൃഷണ ക്ഷേത്ര ത്തി ല്‍ അവധി ദിവസ ങ്ങളില്‍ നൂറു കണക്കിന് വിവാഹ ങ്ങള്‍ നടന്നു റിക്കോര്‍ഡ് നേടി യിട്ടുണ്ട്. ഈയിടെ ഒരു വിവാഹ സംഘം ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് ക്ഷേത്ര ത്തിന്‍റെ ദൃശ്യ ങ്ങള്‍ പകര്‍ത്തിയത് വിവാദ മായിരുന്നു. കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ നടവരവുള്ള ക്ഷേത്രമാണ് ഗുരുവായൂര്‍.
.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: chavakkad-guruvayoor, കുറ്റകൃത്യം, പോലീസ്, മതം, വിവാദം, സാമൂഹികം