Saturday, July 4th, 2015

അഞ്ചു വയസ്സില്‍ താഴെയുള്ളവര്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധം

national-id-of-india-aadhaar-card-ePathram
തിരുവനന്തപുരം : അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധം ആക്കുന്ന തിന്റെ ഭാഗമായി കേരള ത്തില്‍ കണക്കെ ടുക്കാന്‍ നിര്‍ദ്ദേശം. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉത്തരവിന്റെ അടിസ്ഥാന ത്തിലാണ് നടപടി കള്‍ക്ക് തുടക്ക മായിട്ടുള്ളത്.

കുട്ടികളില്‍ ആധാര്‍ ഉള്ളവ രുടെയും ഇല്ലാത്തവരുടെയും കണക്കുകള്‍ ശേഖരി ക്കാനാ ണ് സംസ്ഥാന സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ ജില്ലാ ഓഫീസര്‍ മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

സാമൂഹിക നീതി വകുപ്പിന്റെ കീഴിലുള്ള അങ്കണ വാടികള്‍ കേന്ദ്രീ കരിച്ചാണ് കണക്കെടുപ്പ്. വര്‍ക്കര്‍മാര്‍ക്ക് ഓരോ അങ്കണ വാടിക്കു കീഴിലു മുള്ള കുട്ടികളുടെ കണക്കെടു ക്കാനുളള നിര്‍ദ്ദേശം ജില്ലാ ഓഫീസര്‍മാര്‍ നല്‍കിക്കഴിഞ്ഞു. കുട്ടികളുടെയും രക്ഷിതാ ക്കളുടെയും സൗകര്യാനുസരണം അങ്കണ വാടികള്‍ കേന്ദ്രീകരിച്ചു നടത്തുന്ന ക്യാമ്പു കള്‍ വഴിയോ അക്ഷയ കേന്ദ്രം വഴിയോ ഫോട്ടോ യും ജൈവിക അടയാള ങ്ങളും എടുക്കാം. സാമൂഹിക നീതി വകുപ്പ്, സംസ്ഥാന അക്ഷയ കേന്ദ്രം, ഐ. ടി. മിഷന്‍ എന്നിവ യുടെ സംയുക്ത ആഭിമുഖ്യ ത്തിലാണ് കാര്‍ഡ് നല്‍കല്‍ നടക്കുക.

ആധാര്‍ കാര്‍ഡ് ഏര്‍പ്പെടുത്തി യപ്പോള്‍ ചെറിയ കുട്ടി കളു ടെ കാര്യ ത്തില്‍ നിര്‍ബന്ധ മോ മാര്‍ഗ നിര്‍ദ്ദേശമോ ഉണ്ടായിരുന്നില്ല. ഇതിനാല്‍ ഇവരില്‍ വളരെ ചെറിയ വിഭാഗ ത്തിനു മാത്രമേ ആധാര്‍ എടുക്കല്‍ നടന്നിരുന്നുള്ളൂ.

ഒന്നാം ക്ലാസില്‍ ചേരാന്‍ ആധാര്‍ നിര്‍ബന്ധം ആക്കുന്ന തിന്റെ മുന്നോടി യായിട്ടാണ് ഈ നടപടി എന്നാണ് സൂചന. ആധാര്‍ നമ്പര്‍ അടിസ്ഥാന ത്തില്‍ കുട്ടികളുടെ രോഗ വിവര ങ്ങള്‍ രേഖ പ്പെടുത്തി യാല്‍, ചെറുപ്പം മുതലുളള രോഗ ചരിത്രം ലഭിക്കാനും ചികിത്സ ലളിതമാക്കാനും സാധിക്കും.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , ,

Comments are closed.


«
«



  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine