
തൃശ്ശൂർ : ദേശീയ ആയുർവ്വേദ ദിനാചരണത്തോട് അനുബന്ധിച്ച് തൃശ്ശൂരിൽ ജില്ലാ തല ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, ആയുർവ്വേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, ആയുർ വ്വേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ എന്നിവർ ചേർന്ന് ‘ആരോഗ്യ പൂർണ്ണമായ നാളേക്കായി ആയുർവ്വേദം’ എന്ന സന്ദേശം നൽകിയാണ് ദിനാചരണം സംഘടിപ്പിച്ചത്.
ആയുഷ് മന്ത്രാലയത്തിന്റെ ആഹ്വാന പ്രകാരം 2016 മുതല്‍ ആയുർ വ്വേദത്തിന്റെ പ്രചരണാര്‍ത്ഥം ദേശീയ ആയുർവ്വേദ ദിനം ആചരിച്ചു വരുന്നു. ഓരോ ഇന്ത്യക്കാരനും ആയുര്‍വ്വേദത്തെ അറിയുക, പ്രയോജനപ്പെടുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
ദിനാചരണത്തിന്റെ ഭാഗമായി ഓരോ വര്‍ഷവും ഒരു സന്ദേശം സമൂഹത്തിന് നല്‍കാറുണ്ട്. ‘ആരോഗ്യ പൂർണ്ണമായ നാളേക്കായി ആയുർവ്വേദം’ എന്നതാണ് ഇത്തവണത്തെ സന്ദേശം.
തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ എം. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ മുഖ്യാതിഥിയായി.
ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഷീല ജോർജ്ജ്, തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ അഡ്വ. അഗസ്റ്റിൻ, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബീന കുമാരി, ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡി. എം. ഒ. ഡോ. സുജ അലോഷ്യസ്, ഹോമിയോ വകുപ്പ് ഡി. എം. ഒ. ഡോ. ലീന റാണി, നാഷണൽ ആയുഷ് മിഷൻ ഡി. പി. എം. ഡോ. ജാസ് ലക്ഷ്മി, ഐ. എസ്. എം. സീനിയർ സൂപ്രണ്ട് വിനോദ് കുമാർ, പ്രോഗ്രാം കൺവീനർ ഡോ. ലെസ്ലി വില്ലി, എ. എം. എ. ഐ. സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ ഡോ. ഗോപിദാസ്, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ആയുർവ്വേദ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ സ്കൂളുകളിൽ ബോധവൽക്കരണ പരിപാടികളും മെഡിക്കൽ ക്യാമ്പുകളും സെമിനാറുകളും സംഘടിപ്പിച്ചു. ആരോഗ്യകരമായ ഭക്ഷണം, ജ്യൂസ് നിർമ്മാണം, സ്കൂൾ കുട്ടികൾക്കായി ക്വിസ്, ചിത്ര രചന, റീൽസ് എന്നീ മത്സരങ്ങളും നടത്തി വിജയി കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. PRD, Ayush
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ayurveda, kerala-government-, ആരോഗ്യം, പ്രതിരോധം, വിദ്യാഭ്യാസം, സാമൂഹികം, സാമൂഹ്യക്ഷേമം




























