ഗുരുവായൂര്‍: ഗുരുവായൂരില്‍ ഞായറാഴ്ച 224 വിവാഹങ്ങള്‍ നടന്നു. അടുത്ത കാലത്ത് ക്ഷേത്രത്തില്‍ നടന്ന വിവാഹങ്ങളുടെ എണ്ണത്തില്‍ റിക്കോര്‍ഡാണിത്. ചിങ്ങ മാസത്തിലെ അവസാനത്തെ ഞായറാഴ്ച യെന്നതും ഏറ്റവും കൂടുതല്‍ നല്ല മുഹൂര്‍ത്തം ഉള്ള ദിവസം ആയതിനാലും ആണ് ഇത്രയും അധികം വിവാഹങ്ങള്‍ ഉണ്ടായത്. വിവാഹ ത്തിനെത്തിയ ആളുകളെ കൊണ്ടും ഭക്തരേ കൊണ്ടും ക്ഷെത്രത്തിന്റെ കിഴക്കേ നട അക്ഷാരാ ര്‍ത്ഥത്തില്‍ ജന സാഗരമായി. തിക്കിലും തിരക്കിലും പെട്ട് സമയത്തിനു മണ്ഡപത്തില്‍ കയറുവാന്‍ പലര്‍ക്കും സാധിച്ചില്ല. കിഴക്കേ നടയിലെ രണ്ടു മണ്ഡപ ങ്ങളിലുമായി പുലര്‍ച്ചെ മുതലേ വിവാഹങ്ങള്‍ ആരംഭിച്ചു. പലര്‍ക്കും മണ്ഡപത്തില്‍ കയറുവാന്‍ മണിക്കൂറു കളോളം കാത്തു നില്‍ക്കേണ്ടി വന്നു. ഏറ്റവും കൂടുതല്‍ തിരക്ക് രാവിലെ ഒമ്പതിനും പതിനൊന്നും ഇടയില്‍ ആയിരുന്നു. ജനത്തിരക്കു നിയന്ത്രിക്കുവാന്‍ പോലീസും സെക്യൂരിറ്റിക്കാരും വല്ലാതെ ബുദ്ധിമുട്ടി.
ക്ഷേത്ര നഗരിയിലെ കല്യാണ മണ്ഡപങ്ങളും ലോഡ്ജുകളും നേരത്തെ തന്നെ ബുക്കിങ്ങ് ക്ലോസ് ചെയ്തിരുന്നു. വിവാഹ സദ്യ യൊരുക്കുവാന്‍ പലര്‍ക്കും ഗുരുവായൂരിനു വെളിയിലെ മണ്ഡപങ്ങളെ ആശ്രയിക്കേണ്ടി വന്നു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സാമൂഹികം