തിരുവനന്തപുരം : കൃത്യ നിര്‍വഹണ ത്തിനിടയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട എസ്. ഐ. വിജയ കൃഷ്ണന്റെ കുടുംബത്തിനു പത്തു ലക്ഷം രൂപ സഹായ ധനമായി നല്‍കുവാനും, ആശ്രിതര്‍ക്ക് ജോലി നല്‍കുവാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഞായറാഴ്ച ഉച്ചയോടെ ആണ് വാറണ്ടുമായി വന്ന എസ്. ഐ. വിജയ കൃഷ്ണനെ പ്രതി നാടന്‍ തോക്കു കൊണ്ട് വെടി വെച്ചത്. നെഞ്ചില്‍ വെടിയേറ്റ എസ്. ഐ. യെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മലപ്പുറം ജില്ലയില്‍ അനധികൃത തോക്കുകള്‍ ചിലര്‍ കൈവശം വെയ്ക്കുന്നതായ് നേരത്തെ സൂചനയുണ്ടായിരുന്നു. ഇത്തരത്തിലുള്ള തോക്കുകളില്‍ ഒന്നാണ് എസ്. ഐ. യുടെ ജീവന്‍ അപഹരിക്കുവാന്‍ ഇട വരുത്തിയത്. അനധികൃതമായി ആയുധങ്ങള്‍ സൂക്ഷിക്കുന്ന വര്‍ക്കെതിരെ അധികൃതര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം എന്നതിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നത്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, പോലീസ്