കാളികാവ് : പോലീസ് സബ് ഇന്‍സ്പെക്ടറെ വെടി വെച്ച് കൊന്ന കേസിലെ പ്രതി മുജീബിനേയും മൂന്നാം ഭാര്യ ഖയറുന്നീസയേയും ജീവനൊടുക്കിയ നിലയില്‍ മുജീബിന്റെ വീടിന്റെ സമീപത്തെ എസ്റ്റേറ്റില്‍ കണ്ടെത്തി. ഒരു കേസിന്റെ വാറന്റ് നടപ്പാക്കുവാന്‍ ചെന്ന എസ്. ഐ. വിജയ കൃഷണനെയാണ് പ്രതി വെടി വെച്ച് കൊന്നത്.
പോലീസ് മുജീബിനെ പിടികൂടുവാന്‍ വ്യാപകമായ തിരച്ചില്‍ നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് മുജീബും കുടുംബവും തക്കം പള്ളി എസ്റ്റേറ്റില്‍ ഒളിച്ചിരി ക്കുന്നതായി അറിവു ലഭിച്ചത്. ടാപ്പിങ്ങ് തൊഴിലാളി കളാണ് ഇവരെ കണ്ടത്. ഇവര്‍ തോട്ടമുടമ വഴി വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് പ്രദേശം വളഞ്ഞു തിരച്ചില്‍ ആരംഭിച്ചു. പോലീസ് പിടിയ്ക്കും എന്ന് ഉറപ്പായപ്പോള്‍ ഭാര്യയെ വെടി വെച്ച് കൊന്ന് മുജീബ് ആത്മഹത്യ ചെയ്തതാകും എന്നാണ് നിഗമനം. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന കുട്ടികളെ കാട്ടില്‍ നിന്നും കണ്ടെത്തി.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, പോലീസ്