കൊച്ചി: തൊടുപുഴ ന്യൂമാന്‍സ് കോളേജ് അദ്യാപകന്റെ കൈവെട്ടിമാറ്റിയ കേസില്‍ വിദേശത്തെക്ക് കടന്നു കളഞ്ഞ എട്ടു പ്രതികളെ പിടികൂടുവാന്‍ ഇന്റര്‍ പോളിന്റെ സഹായം തേടുമെന്ന് കേസന്വേഷിക്കുന്ന സംഘം ഐ.എന്‍.എ കോടതിയെ അറിയിച്ചു. ഇതിനായി അന്താരാഷ്ട്ര ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിക്കും. വിദേശത്തേക്ക് കടന്ന പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുവാന്‍ ഉത്തരവിടണമെന്നും സംഘം കോടതിയോട് അഭ്യര്‍ഥിച്ചു. അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയാക്കിയതിനാല്‍ ജാമ്യം അനുവദിക്കാനമെന്ന് ആവശ്യപ്പെട്ട് റിമാന്റില്‍ കഴിയുന്ന പ്രതികള്‍ കോടതിയെ സമീപിച്ചിരുന്നു. കൈവെട്ട് കേസില്‍ വിദേശത്തുനിന്നും സാമ്പത്തിക സഹായം ലഭിച്ചതിനെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും അതിനാല്‍ റിമാന്റില്‍ കഴിയുന്ന പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും കോടതിയില്‍ വാദിച്ചു. മാത്രമല്ല എന്‍.ഐ.എ നിയമപ്രകാരം അറസ്റ്റിലാകുന്ന പ്രതികള്‍ക്ക് 180 ദിവസം കഴിഞ്ഞേ ജാമ്യത്തിന് അര്‍ഹതയുള്ളൂ എന്നും ഐ.എന്‍.എ ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, പോലീസ്, പോലീസ് അതിക്രമം, മതം, വിവാദം