തിരുവനന്തപുരം : സിസ്റ്റര്‍ അഭയ വധക്കേസില്‍ പ്രതികളായ ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീവ പര്യന്തവും സിസ്റ്റർ സെഫിക്ക് ജീവ പര്യന്തം തടവും അഞ്ചു ലക്ഷം രൂപ വീതം പിഴ ശിക്ഷയും വിധിച്ചു. കന്യാസ്ത്രീ മഠത്തിൽ അതിക്രമിച്ചു കയറി യതിനു തോമസ് കോട്ടൂരിന് ഒരു ലക്ഷം രൂപ അധിക പിഴയും വിധിച്ചു.
തിരുവനന്തപുരം പ്രത്യേക സി. ബി. ഐ. കോടതി യാണ് ശിക്ഷ വിധിച്ചത്. പ്രതികളുടെ അവിഹിത ബന്ധം നേരിൽ കണ്ടതു പുറത്തു പറയാതിരിക്കു വാന്‍ സിസ്റ്റര്‍ അഭയയെ തലക്ക് അടിച്ചു കൊന്നു കിണറ്റില്‍ ഇട്ടു എന്നാണ് പ്രോസിക്യൂഷൻ കേസ്.
കൊലപാതകം, തെളിവ് നശിപ്പിക്കൽ, അതിക്രമിച്ചു കടക്കുക എന്നിങ്ങനെ ഐ. പി. സി. 302, 201, 449 വകുപ്പു കള്‍ അനുസരിച്ച് ഫാ. കോട്ടൂരിനും കൊല പാതകം (302), തെളിവ് നശിപ്പിക്കൽ (201), എന്നീ കുറ്റ കൃത്യ ങ്ങളില്‍ സെഫി ക്കും ഉള്ള ശിക്ഷകള്‍ വിധിച്ചത്. കൊല പാതകം നടന്ന് 28 വർഷ ങ്ങൾക്കു ശേഷമാണു കേസിൽ വിധി വരുന്നത്.
സിസ്റ്റര്‍ അഭയയെ കോട്ടയം പയസ് ടെൻത് കോൺവന്റിലെ കിണറ്റി ൽ മരിച്ച നിലയിൽ കണ്ടെത്തിയത് 1992 മാർച്ച് 27 ന് ആയിരുന്നു. അന്ന് കോട്ടയം ബി. സി. എം. കോളജിൽ പ്രീ ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥിനി ആയിരുന്നു സിസ്റ്റർ അഭയ.
ലോക്കൽ പൊലീസും ക്രൈം ബ്രാഞ്ചും അന്വേഷണം നടത്തി സിസ്റ്റര്‍ അഭയ ആത്മഹത്യ ചെയ്തു എന്ന നിഗ മനത്തില്‍ എത്തുകയും തുടര്‍ന്ന് കേസ് എഴുതി ത്തള്ളു കയും ചെയ്തു. പിന്നീട് ആക്ഷന്‍ കൗണ്‍സില്‍ നേതൃത്വ ത്തില്‍ നടന്ന സമര ങ്ങളുടെ ഭാഗമായി കേസ് സി. ബി. ഐ. ഏറ്റെടുക്കുക യായി രുന്നു.
സാഹചര്യ ത്തെളിവു കളും ശാസ്ത്രീയ തെളിവു കളും നിരത്തി അഭയ കൊല ചെയ്യ പ്പെടുക യായി രുന്നു എന്ന് സി. ബി. ഐ. അന്വേഷണ സംഘം കണ്ടെത്തി.
കുറ്റപത്ര ത്തിൽ ഫാ.തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവര്‍ യഥാക്രമം ഒന്നും മൂന്നും പ്രതിക ളാണ്. രണ്ടാം പ്രതിയായിരുന്ന ഫാ. ജോസ് പൂതൃക്കയി ലിനെ വിചാരണ കൂടാതെ കോടതി വിട്ടയച്ചിരുന്നു.
- പ്രതികള്‍ കുറ്റം സമ്മതിച്ചെന്ന് സി.ബി.ഐ
- അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി
- സിസ്റ്റര്‍ അഭയ പീഢനത്തിനിരയായിട്ടില്ല
- അഭയ കേസ് : ജഡ്ജിമാര്‍ക്ക് എതിരെ അന്വേഷണം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കോടതി, മതം, മനുഷ്യാവകാശം, വിവാദം