കോട്ടയം: കേരള സംസ്‌ഥാന ഭാഗ്യക്കുറി ഓണം ബംബര്‍ ഒന്നാംസമ്മാനമായ അഞ്ചുകോടി രൂപയും രണ്ടാംസമ്മാനമായ ഒരുകോടിയും കോട്ടയത്ത്. ഏറ്റുമാനൂരിലെ ‘ഷാലിമാര്‍’ ഹോട്ടല്‍ ജീവനക്കാരനായ കൊല്ലം സ്വദേശി അബ്‌ദുള്‍ ലത്തീഫ് (42) എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
ഏറ്റുമാനൂരിലെ ഉത്രം ഏജന്‍സീസില്‍നിന്നു വിറ്റ യു.വി. 425851 എന്ന ടിക്കറ്റിനാണ് ഒന്നാംസമ്മാനം. ഇവിടെ നിന്ന് 50 ടിക്കറ്റുകള്‍ അബ്‌ദുള്‍ ലത്തീഫ് എടുത്തിരുന്നു. 200 രൂപയായിരുന്നു ഒരു ടിക്കെറ്റിനു വില. ഇതില്‍ ചിലതു സുഹൃത്തുകള്‍ക്കും നാട്ടുകാര്‍ക്കും മറിച്ചുവില്‍ക്കുകയും ചെയ്‌തു. എന്നാല്‍ ഭാഗ്യദേവത തന്റെ കയ്യില്‍ തന്നെ ഇരുന്നതില്‍ അബ്ദുല്‍ ലതീഫ് ആഹ്ലാദം കൊള്ളുന്നു. ഫലമറിഞ്ഞ ഉടനെ തന്നെ ഇദ്ദേഹം ആരോടും പറയാതെ കൊല്ലത്തെ വീട്ടിലേക്കു പോയി. അതിനാല്‍ വിവരം അറിഞ്ഞെത്തിയ നാട്ടുകാര്‍ക്ക് അബ്ദുല്‍ ലത്തീഫിനെ കാണാന്‍ സാധിച്ചില്ല.
ലോട്ടറി ടിക്കറ്റിന് 200 രൂപ വിലയുണ്ടായിട്ടും 60.44 കോടി രൂപയുടെ ലോട്ടറി ടിക്കറ്റാണ് ഇത്തവണ വിറ്റത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 26.37 കോടി രൂപയുടെ വര്‍ദ്ധനാവണ് ഭാഗ്യക്കുറി വില്‍പനയില്‍ ഉണ്ടായത്
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: തൊഴിലാളി, ബഹുമതി, സാമൂഹ്യക്ഷേമം