തിരുവനന്തപുരം : കേരള സംസ്ഥാന യുവജന കമ്മീഷൻ 2025-26 ലെ യുവ പ്രതിഭാ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. യുവതക്ക് പ്രചോദനമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ശാരീരിക, മാനസിക വെല്ലുവിളികൾ ഉള്ളവർക്ക് അപേക്ഷിക്കാം.
പൊതു ജനങ്ങളിൽ നിന്നുള്ള നിർദ്ദേശങ്ങൾ പരിഗണിച്ച് വിദഗ്ധ ജൂറിയുടെ തീരുമാനത്തിന് വിധേയമായി മൂന്ന് പേർക്കാണ് പുരസ്കാരം നൽകുക. ജേതാക്കൾക്ക് 20000 രൂപയുടെ കാഷ് അവാർഡും ബഹുമതി ശിൽപ്പവും സമ്മാനിക്കും.
18 നും 40 നും ഇടയിൽ പ്രായമുള്ള ഭിന്നശേഷി വ്യക്തിത്വങ്ങൾ ഫോട്ടോ ഉൾപ്പെടെ വിശദമായ ബോയോഡാറ്റ official.ksyc @ gmail.com ൽ ഇ- മെയിൽ വിലാസത്തിലോ വികാസ് ഭവനിലുള്ള കമ്മീഷൻ ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ നൽകാം. അപേക്ഷിക്കാനുള്ള അവസാന തീയ്യതി 2025 സെപ്റ്റംബർ 30.
വിലാസം : കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ് ഭവൻ, പി. എം. ജി, തിരുവനന്തപുരം-33.
കൂടുതൽ വിവരങ്ങൾക്ക്: 0471-2308630. PRD
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: specially-abled-, ബഹുമതി, സാമൂഹ്യ പ്രവര്‍ത്തനം, സാമൂഹ്യക്ഷേമം