കൊല്ലം : മത സൗഹാർദ്ദ ത്തിൽ കേരളം മാതൃക എന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കേരളത്തിന്റെ ആത്മീയ പാരമ്പര്യം വിശ്വാസ ത്തിനും മത ത്തിനും അതീതമാണ് എന്നും സംസ്കാരവും മൂല്യങ്ങളും സംരക്ഷി ക്കുന്ന തിൽ കേരള ത്തിന്റെ സംഭാവന കള്‍ നിസ്തുലമാണ് എന്നും അദ്ദേഹം സൂചിപ്പിച്ചു.
മാതാ അമൃതാനന്ദമയി യുടെ ജന്മദിന ആഘോഷ ത്തോട് അനു ബന്ധിച്ച് അമൃതാനന്ദ മയീ മഠ ത്തിന്റെ സേവന പദ്ധതി കളുടെ ഉദ്ഘാടനം നിർവ്വ ഹി ച്ചു കൊണ്ട് സാംസാ രിക്കുക യിരുന്നു രാഷ്ട്ര പതി രാംനാഥ് കോവിന്ദ്.
ക്രൈസ്തവർ ഇന്ത്യയിൽ ആദ്യം എത്തിയത് കേരള ത്തിലാണ്. ഇന്ത്യ യിലെ ആദ്യ മുസ്‍ലിം പള്ളിയും കേരള ത്തിലാണ് ഉണ്ടായത്. ജൂതരും റോമാക്കാരും കേരള ത്തില്‍ എത്തി. ഇവരൊക്കെ പരസ്പര ധാരണ യോടെയും സഹവർത്തി ത്തത്തോടെയും ഓരോരു ത്തരു ടെയും വിശ്വാസത്തെ ആദരിച്ചു ജീവിച്ചു. ഈ പാരമ്പര്യം തികച്ചും അഭി മാനാർഹ മാണ് എന്നും രാഷ്ട്രപതി പറഞ്ഞു.
ഒരു കോടി ജനങ്ങൾക്ക് ശുദ്ധ ജലം നടപ്പാക്കുന്ന പദ്ധതി, 12 ഗ്രാമ ങ്ങളിൽ ശൗചാലയം, സാമ്പത്തിക മായി പിന്നോക്കം നിൽക്കുന്ന 1, 940 പേർക്ക് സൗജന്യ ശസ്ത്രക്രിയ എന്നീ പദ്ധതി കളാണ് രാഷ്ട്രപതി ഉദ്ഘാടനം ചെയ്തത്.
പൊതു രംഗത്ത് മാതാ അമൃതാനന്ദമയി നടത്തുന്ന പ്രവര്‍ത്ത നങ്ങളെ രാഷ്ട്രപതി പ്രകീർത്തിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, ബഹുമതി, സാമൂഹ്യ പ്രവര്‍ത്തനം, സാമൂഹ്യക്ഷേമം