ന്യൂഡല്‍ഹി : ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതി യായി രാംനാഥ് കോവിന്ദ് സത്യ പ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു. ഉച്ചക്ക് 12.15ന് പാർലിമെന്റ് സെൻട്രൽ ഹാളിൽ നടന്ന ചടങ്ങിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ. എസ്. ഖേഹാർ സത്യ വാചകം ചൊല്ലി ക്കൊടുത്തു.
വൈവിധ്യമാണ് രാജ്യ ത്തിന്റെ ശക്തി. ബുദ്ധന്റെ നാട് ശാന്തി യുടേയും സമാ ധാനത്തി ന്റെയും മാതൃക യാവണം. മഹാത്മാ ഗാന്ധിയും ദീൻ ദയാൽ ഉപാധ്യയും വിഭാവനം ചെയ്ത രാജ്യ മാണ് ലക്ഷ്യം എന്നും അവസര സമത്വ ത്തി നുള്ള രാജ്യ ത്തി നായി പ്രവർത്തി ക്കും എന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനം ഒഴിയുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപ രാഷ്ട്രപതി ഡോ. ഹമീദ് അന്‍സാരി, പ്രധാന മന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര മന്ത്രിമാർ, ഗവർണ്ണർ മാർ, മുഖ്യമന്ത്രിമാർ, നയ തന്ത്ര പ്രതി നിധി കൾ തുടങ്ങി യവരും ചടങ്ങില്‍ സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍